‘റോബിൻ ബസിന്റെ ആളുകളോടുള്ള വ്യക്തി വൈരാഗ്യം ആണെന്ന് എനിക്ക് തോന്നുന്നില്ല..’ – നടൻ മുകേഷ്

റോബിൻ ബസും എംവിഡിയും തമ്മിലുള്ള പ്രശ്നങ്ങളും വിവാദങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് നടനും എംഎൽഎയുമായ മുകേഷ് ഈ വിഷയമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുന്നത്. ബസിന്റെ ആളുകളോടുള്ള വ്യക്തി വൈരാഗ്യം കൊണ്ടാണ് എംവിഡി പിടിക്കുന്നതെന്ന് തനിക്ക് തോന്നുന്നില്ലെന്ന് മുകേഷ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചു.

“അതിൽ എന്ത് അനീതിയാണുള്ളതെന്ന് എനിക്ക് അറിഞ്ഞൂടാ.. അതൊക്കെ നിയമവശങ്ങളാണ്. വേറെയൊരു ബസിനെയും റ്റാർഗറ്റ് ചെയ്യുന്നില്ലല്ലോ! അപ്പോൾ അതിനകത്ത് എന്തെങ്കിലും നിയമവശം കാണും. നിയമവശങ്ങളെന്ന് പറഞ്ഞാൽ അതിപ്പോ കോടതിയിൽ പോയി കഴിഞ്ഞാൽ തിരിച്ചുവരുന്നു. അത്രേയുള്ളു. അല്ലാതെ റോബിൻ ബസിന്റെ ആളുകളോടുള്ള വ്യക്തി വൈരാഗ്യം ആണെന്ന് എനിക്ക് തോന്നുന്നില്ല.

ചിലപ്പോൾ അതിനകത്ത് രണ്ടുപേർക്കും മനസ്സിലാകാത്ത എന്തെങ്കിലും നിയമവശമുണ്ടാകും. എല്ലാം കഴിഞ്ഞു ഇനി ഓടാമെന്ന് പറയുമ്പോൾ വീണ്ടും പിടിക്കുന്നില്ലേ? തമിഴിൽ നാട്ടിലും പിടിച്ചില്ലേ? അതിന് അർത്ഥമെന്ന് പറയുന്നത് നമ്മുക്ക് അറിഞ്ഞൂടാത്ത, മനസ്സിലാകാത്ത എന്തൊരു നിയമവശം അതിലുണ്ട്. പിന്നെ അത് സിനിമയാകുന്നതെന്ന് പറഞ്ഞാൽ, ഇപ്പോൾ ഇത്രയും സംസാരവിഷയമായല്ലോ.. ഈ പൊക്കിൽ വലിയ പബ്ലിസിറ്റി ഒന്നുമില്ലാതെ കയറി പോകും.

അത് തന്നെയാണ് ഉദ്ദേശം. ഞാനുമൊരു സിനിമാക്കാരനാണ്. ഓരോ കാലഘട്ടത്തിൽ, ഉദാഹരണത്തിന് മറിയക്കുട്ടി കൊ.ലക്കേസ്, ഇപ്പോൾ എടുത്താൽ ആർക്കും പറഞ്ഞുകൊടുക്കേണ്ടി വരില്ലെന്ന് മനസ്സിലാക്കി എടുത്തതാണ്. അതൊരു എളുപ്പമായ വഴിയാണ്. റോബിൻ ബസ് എന്ന പേരിട്ടുകഴിഞ്ഞാൽ പിന്നെ അറിയാമല്ലോ എന്നതാണ് ഉദേശിക്കാൻ പോകുന്നതെന്ന്.. കുറെ പബ്ലിസിറ്റി നിങ്ങൾ കൊടുത്തയല്ലേ.. ഈസി ആയില്ലേ..”, മുകേഷ് ഈ വിഷയത്തിൽ പ്രതികരിച്ചു.