‘ഞാൻ ഒരു സഹോദരനെ കണ്ടെത്തി.. പക്ഷേ അദ്ദേഹം എന്നെ വിളിക്കുന്നത്?’ – ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി സുരേഷ്

ഈ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായ ഒരു വാർത്ത ആയിരുന്നു സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിക്കാൻ പോകുന്നുവെന്നത്. സിനിമ താരം ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകൾക്ക് ഒപ്പം ഒറ്റയ്ക്ക് താമസിക്കാൻ തീരുമാനിച്ച അമൃത സുരേഷ് ഇപ്പോഴിതാ ഒരു ജീവിതപങ്കാളിയെ സംഗീത ലോകത്തിൽ നിന്നും കണ്ടെത്തിയിരിക്കുകയാണ്.

അതെ സമയം ഗോപി സുന്ദറാകട്ടെ ആദ്യ വിവാഹ ബന്ധത്തിൽ നിന്ന് പിരിഞ്ഞ് ഗായികയായ അഭയ ഹിരണ്മയിയുമായി ലിവിങ് ടുഗതർ റിലേഷൻഷിപ്പിൽ ആയിരുന്നു. 10 വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴാണ് ഇരുവരും വേർപിരിഞ്ഞുവെന്ന് പലരും അറിയുന്നത് തന്നെ. എന്തായാലും പുതിയായൊരു ജീവിതത്തിന് തുടക്കം കുറിക്കുകയാണ് ഗോപി സുന്ദറും അമൃതയും.

ഗോപി സുന്ദറിന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷ ദിനം കൂടി കടന്നുവന്നിരിക്കുകയാണ്. തന്റെ നാല്പത്തി നാലാം ജന്മദിനം ആഘോഷിക്കുകയാണ് ഗോപി സുന്ദർ. ഗോപിസുന്ദറിന്റെ ജന്മദിനത്തിൽ അമൃതയും അനിയത്തി അഭിരാമി സുരേഷും പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. “ഒരായിരം പിറന്നാൾ ആശംസകൾ.. എന്റെ മാത്രം” എന്ന ക്യാപ്ഷനോടെ ഗോപിസുന്ദർ അമൃതയെ ചേർത്ത് പിടിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

അഭിരാമിയാകട്ടെ തന്റെ ജ്യേഷ്‌ഠന് തുല്യമായിട്ടാണ് കാണുന്നത്. ഇത് പോസ്റ്റിലൂടെ പറയുന്നുമുണ്ട്. എന്നാൽ തന്നെ ഒരു അനിയത്തിയായി മാത്രമല്ല ഗോപിസുന്ദർ കാണുന്നത്. ഒരു മൂത്തമകളെ പോലെയാണെന്ന് അഭിരാമി കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. “സോഷ്യൽ മീഡിയ ജീവിതത്തിന് മുകളിലും അപ്പുറത്തും ഒരു സത്യമുണ്ട്. ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർ കോസ്റ്റർ ജീവിതയാത്രയിൽ, ഞാൻ ഒരു സഹോദരനെ കണ്ടെത്തി.

മാന്ത്രിക സംഗീതം നൽകുന്നവൻ, എന്റെ ചേച്ചിയെ സന്തോഷിപ്പിക്കുന്നവൻ, എന്നെ അയാളുടെ മൂത്ത മകൾ എന്ന് വിളിക്കുന്നു.. തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നയാൾ. നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു.. ജന്മദിനാശംസകൾ..! നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? ആരും ചെയ്യില്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാം.. സ്നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം.

ഏറ്റവും പ്രധാനമായി, നമുക്കെല്ലാവർക്കും ജീവിക്കാം.. സ്നേഹിക്കട്ടെ .. വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം. സുന്ദരമായ മനസ്സോടെ. നമുക്ക് വ്യക്തിപരമായി അറിയാത്ത ആളുകളുടെ കഥകളോ സോഷ്യൽ മീഡിയയിൽ നമ്മൾ കാണുന്ന കാര്യങ്ങളോ അന്വേഷിക്കരുത്..”, അഭിരാമി അമൃതയ്ക്കും ഗോപിസുന്ദറിനും ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.