‘എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മുക്ക് സുരേഷേട്ടനോട് പറയാം, അദ്ദേഹം ഉറപ്പായും സഹായിക്കും..’ – നടി അഭിരാമി

അടൂർ ഗോപാലകൃഷ്ണന്റെ കഥാപുരുഷൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വരികയും പിന്നീട് നിരവധി മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും നായികയായി അഭിനയിക്കുകയും ചെയ്ത താരമാണ് നടി അഭിരാമി. സിനിമയിൽ വന്നിട്ട് 25 വർഷങ്ങൾ പിന്നിടുന്നു. ഇതിനിടയിൽ ഒരു പത്ത് വർഷം അഭിരാമി സിനിമയിൽ നിന്ന് വിട്ടുനിന്നു. അഭിരാമിയുടെ ഏറ്റവും പുതിയ സിനിമ റിലീസിന് ഒരുങ്ങുകയാണ്.

ഗരുഡൻ എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടക്കുന്ന പ്രൊമോഷൻ അഭിമുഖത്തിൽ സുരേഷ് ഗോപിയെ കുറിച്ച് നടി അഭിരാമി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും സുരേഷ് ഗോപിയോട് നമ്മുക്ക് പറയാമെന്നും അദ്ദേഹം യാതൊരു മടിയും കൂടാതെ സഹായിക്കുമെന്നും കാപട്യമില്ലാത്ത ഒരു നല്ല മനുഷ്യനാണ് അദ്ദേഹമെന്നും അഭിരാമി പറഞ്ഞു.

“അദ്ദേഹം ഒരു മൂത്തസഹോദരനെ പോലെയാണ് എല്ലാവർക്കും.. ശരിക്കും ഒരാളെ ഇഷ്ടപ്പെടുകയാണെങ്കിൽ പുള്ളി ശരിക്കും അയാൾക്ക് വേണ്ടി കെയർ ചെയ്യും. നമ്മുക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടെങ്കിൽ ഒന്ന് സഹായിക്കുമോ എന്ന് ചോദിച്ച് വിളിച്ചാൽ അദ്ദേഹം തീർച്ചയായും നമ്മളെ സഹായിക്കും. വളരെ നല്ല ഒരു മനുഷ്യനാണ് അദ്ദേഹം. സിനിമ മേഖലയുടെ കാപട്യം ഒന്നുമില്ലാത്ത ഒരു സത്യസന്ധനായ വ്യക്തിയാണ്.

പുള്ളിയുടെ രാഷ്ട്രീയമൊക്കെ അദ്ദേഹത്തിന്റെ കാര്യമാണ്. ഒരു മനുഷ്യൻ എന്ന നിലയിൽ അദ്ദേഹം നല്ലയൊരാളാണ്..”, അഭിരാമി പറഞ്ഞു. എട്ട് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും അഭിരാമിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ അരുൺ വർമയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാതാവ്. നവംബറിലാണ് സിനിമ റിലീസ് ചെയ്യുന്നത്.