‘അങ്ങനെ തൊപ്പിക്കും പെണ്ണ് സെറ്റായി! ജന്മദിനത്തിൽ ലൈവിൽ പ്രണയം പറഞ്ഞ് സുഹൃത്ത്..’ – വീഡിയോ വൈറൽ

യൂട്യൂബർ എന്ന നിലയിൽ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ താരമാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. എംആർസി തൊപ്പി എന്ന പേരിൽ യൂട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകളിലൂടെ വീഡിയോസ് പങ്കുവെക്കുന്ന നിഹാദിനെ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സജി സേവ്യർ എന്ന ആളുടെ പരാതിയിലായിരുന്നു അന്ന് തൊപ്പിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു.

സജിയുടെ നമ്പർ സമൂഹ മാധ്യമങ്ങളിലൂടെ മോശം രീതിയിൽ പ്രചരിപ്പിച്ചതിന്റെ പേരിലായിരുന്നു തൊപ്പിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൊപ്പി താമസിച്ചിരുന്ന സ്ഥലത്ത് നിന്നും പൊലീസ് വീടിന്റെ കതക് ചവിട്ടി പൊളിച്ചാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇത് വലിയ രീതിയിൽ പൊലീസിന് എതിരെ വിമര്ശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. തൊപ്പിക്ക് എതിരെയും ഒരുപാട് വിമർശനങ്ങൾ വന്നിരുന്നു.

മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നതിന്റെ പേരിലായിരുന്നു വിമർശിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മനോഹരമായ ഒരു നിമിഷം ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് താരം. ജന്മദിനത്തിൽ തൊപ്പിയോട് സുഹൃത്തായ പെൺകുട്ടി പ്രണയമാണെന്ന് ലൈവിൽ പറഞ്ഞ് പ്രൊപ്പോസ് ചെയ്യുന്ന പ്രണയാർദ്രമായ നിമിഷമാണ് തൊപ്പി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫാസ്‌മിന സാകിർ എന്ന പെൺകുട്ടിയാണ് തൊപ്പിയോട് ഇഷ്ടമെന്ന് പറഞ്ഞത്. ജന്മദിനത്തിൽ തൊപ്പിക്ക് കേക്ക് സർപ്രൈസ് പാർസൽ എത്തിക്കുകയും കേക്ക് മുറിച്ച ശേഷം തൊപ്പിയോട് ഐ ലവ് യു പറയുകയും ചെയ്തു ഫാസ്‌മിന. റൂഫ ഡിസൈൻസ് എന്ന പേരിൽ ഒരു ക്ലോത്തിങ് ബ്രാൻഡ് നടത്തുന്ന ആളാണ് ഫാസ്‌മിന. കുറച്ച് ദിവസം മുമ്പ് നിഹാദ് ഫാസ്‌മിനയെ പ്രൊപ്പോസ് ചെയ്തിരുന്നു. ഇതിന് മറുപടിയായി കേക്കിൽ യെസ് എന്ന എഴുതിയാണ് ഫാസ്‌മിന തന്റെ ഇഷ്ടം പറഞ്ഞത്.