‘സ്റ്റൈലിഷ് മേക്കോവറുമായി ഗായിക അഭയ ഹിരണ്മയി, എന്റെ സുന്ദരിയെന്ന് ഗോപി സുന്ദർ..’ – ഫോട്ടോസ് കാണാം
മലയാളത്തിൽ ഒരുപിടി സൂപ്പർഹിറ്റ് ഗാനങ്ങൾ ഇന്നത്തെ തലമുറയ്ക്ക് സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. കഴിഞ്ഞ 15 വർഷത്തോളമായി സിനിമയിൽ തുടരുന്ന ഗോപി സുന്ദർ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും പാട്ടുകൾ കമ്പോസ് ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതമായിരുന്നു ആദ്യ സിനിമയിൽ ഗോപി സുന്ദർ ചെയ്തിരുന്നത്. പിന്നീടാണ് ഗോപി സുന്ദർ പാട്ട് കംപോസ് ചെയ്യാൻ തുടങ്ങിയത്.
ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സിനിമകൾ കൂടുമ്പോൾ പല തരം വിമർശനങ്ങൾ ഗോപി സുന്ദറിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. ചില സിനിമകളിൽ നിന്ന് ട്യൂൺ ഗോപി ചെയ്യാറുണ്ടെന്ന് പലപ്പോഴും ഗോപി സുന്ദർ കേട്ടിരുന്ന ഒരു വിമർശനം. പക്ഷേ തന്റെ സംഗീതത്തിലുള്ള പാട്ടുകൾ ഹിറ്റാക്കി കൊണ്ട് അതിനെല്ലാം ഗോപി സുന്ദർ മറുപടി കൊടുത്തു.
ആദ്യ ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ് താമസിക്കുന്ന ഗോപി സുന്ദർ, ഗായിക അഭയ ഹിരണ്മയിക്കൊപ്പമാണ് ഇപ്പോൾ ലിവിങ് റിലേഷനിലുളളത്. അഭയ ഗോപി സുന്ദറിന്റെ സംഗീതത്തിൽ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയിലാണ് അഭയ ആദ്യമായി പാടുന്നത്. ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ പലപ്പോഴും ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
അഭയയുടെ ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ട് ഈ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചില ഓൺലൈൻ ആങ്ങളമാരുടെ കമന്റുകൾ അതിന് ലഭിച്ചെങ്കിലും കൂടുതൽ ആളുകളും നല്ല അഭിപ്രായമാണ് നൽകിയത്. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിൽ വീണ്ടും ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് അഭയ. ‘എന്റെ സുന്ദരി’ എന്നാണ് ചിത്രങ്ങൾക്ക് ഗോപിസുന്ദർ നൽകിയ കമന്റ്.