‘മാറി നിന്ന് കുറ്റം പറയുന്നത് നീതികേട്‌, സ്നേഹം ഉള്ളതുകൊണ്ടാണ് മറികടക്കാൻ പറ്റിയത്..’ – മനസ്സ് തുറന്ന് അഭയ ഹിരണ്മയി

വേറിട്ട ശബ്ദത്തിലൂടെ മലയാളി സംഗീത പ്രേമികളെ കൈയിലെടുത്ത ഒരു ഗായികയാണ് അഭയ ഹിരണ്മയി. അഭയ കുറിച്ച് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് മറ്റൊരു മുഖം കൂടി ഓർമ്മ വരും, ഗോപി സുന്ദർ. ഇരുവരും തമ്മിൽ ഏറെ വർഷത്തോളം ലിവിങ് റിലേഷൻഷിപ്പിൽ ആയിരുന്നു. പിന്നീട് ഇരുവരും പിരിയുകയും ചെയ്തിരുന്നു. ഗോപി സുന്ദറുമായുള്ള ആ ജീവിതത്തെ കുറിച്ച് അഭയ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ്.

“ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായ ആഗ്രഹമുണ്ട്. എനിക്ക് എന്നെ വളർത്തികൊണ്ടുവരണം, എനിക്ക് എന്റേതായ രീതിയിൽ കാര്യങ്ങൾ ചെയ്യണം. എന്റെ ഇത്രയും കാലമുണ്ടായിരുന്ന റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി ഇരുന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോടെ കാണിക്കുന്ന നീതികേടായി പോകും. അത് ശരിയായ ഒരു പ്രവർത്തനം അല്ലായെന്ന് എനിക്ക് തോന്നിയിട്ടുണ്ടായിരുന്നു. ഒരു ലിവിങ് റിലേഷൻഷിപ്പിൽ ഒന്നെങ്കിൽ അത് മരണംവരെ അതുമായി മുന്നോട്ട് പോകാം.

അതല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും ബ്രേക്കപ്പ് ആകാം. അത് എല്ലാ റിലേഷൻഷിപ്പിലുമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഇങ്ങനെ ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാറി നിൽക്കണമെന്ന് ഞാൻ തീരുമാനിച്ചിട്ടുണ്ടായിരുന്നു. സ്നേഹം ഉള്ളതുകൊണ്ടാണ് എനിക്ക് അത് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെ കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ഒരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ല.

മാറണമെന്ന് പറഞ്ഞിട്ട് വീട്ടിൽ ഇരുന്നിട്ട് കാര്യമില്ലല്ലോ. ലൈഫിൽ മാറ്റങ്ങളുണ്ടാകണം. അതൊരു വലിയ വേദന തന്നെയാണ്. അത്രയും കാലത്തേ ബന്ധം പെട്ടന്ന് അവസാനിപ്പിച്ച് പുറത്തുവരിക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. പാട്ടിലൂടെയാണ് ഞാൻ അതിനെയൊക്കെ മറികടന്നത്. വർക്ക്ഔട്ട് തുടങ്ങിയിരുന്നു ഞാൻ. അങ്ങനെ ഞാൻ പതിയെ മാറി തുടങ്ങിയത്..”, അഭയ ഹിരണ്മയി അഭിമുഖത്തിൽ വ്യക്തമാക്കി. മലൈക്കോട്ടൈ വാലിബൻ അഭയ പാടിയ പാട്ട് വമ്പൻ ഹിറ്റായിരുന്നു.