‘എൻ്റെ പാരമ്പര്യം, എൻ്റെ അഭിമാനം! സാരിയിൽ കിടിലം ലുക്കിൽ അവതാരക ലക്ഷ്മി നക്ഷത്ര..’ – ഫോട്ടോസ് വൈറലാകുന്നു

ടെലിവിഷൻ അവതാരകയായി മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്തിട്ടുള്ള ഒരാളാണ് ലക്ഷ്മി നക്ഷത്ര. വെറും മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുക മാത്രമല്ല, ആരാധക കൂട്ടവും സ്വന്തമാക്കിയിട്ടുണ്ട് ലക്ഷ്മി. സമൂഹ മാധ്യമങ്ങളിൽ ലക്ഷ്മി നക്ഷത്ര എന്ന സെർച്ച് ചെയ്താൽ തന്നെ നൂറ് കണക്കിന് ആരാധക പേജുകളാണ് ലക്ഷ്മിയുടെ പേരിൽ വരിക. അത് ലക്ഷ്മിയുടെ അവതരണശൈലി കൊണ്ട് നേടിയെടുത്തതാണ്.

2008 മുതൽ ലക്ഷ്മി അവതാരകയായി സജീവമായി നിൽക്കുന്ന ഒരാളാണെങ്കിലും ലക്ഷ്മിയ്ക്ക് ഈ ആരാധകരുടെ കൂട്ടം ലഭിക്കാൻ കാരണമായത് ഫ്ലാവേഴ്സ് ചാനലിൽ 2017-ൽ ആരംഭിച്ച ടമാർ പടാർ എന്ന സെലിബ്രിറ്റി ഗെയിം ഷോയിലൂടെയാണ്. ഇന്ന് അത് സ്റ്റാർ മാജിക് എന്ന പേരിലാണ് സംപ്രേക്ഷണം ചെയ്യുന്നത്. അതായത് കഴിഞ്ഞ ഏഴ് വർഷത്തിന് അടുത്തായി ലക്ഷ്മി ആ ഒരു പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചു.

റേറ്റിംഗിൽ ഇപ്പോഴും മുൻപന്തിയിലുള്ള ഒരു ഷോ കൂടിയാണ് ഇത്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകൾ ലക്ഷ്മി അതിന് മുമ്പ് അവതാരകയായി തിളങ്ങിയിട്ടുണ്ട്. സാധാരണ ടെലിവിഷൻ അവതാരകരായിട്ടുള്ള സിനിമയിലും സജീവമായി നിൽക്കാറുണ്ടെങ്കിലും ലക്ഷ്മി അവതരണത്തിൽ തന്നെയാണ് തന്റെ ശ്രദ്ധ കൊടുത്തിട്ടുളളത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം രണ്ട് മില്യണിന് അടുത്ത് ഫോളോവേഴ്സ് ലക്ഷ്മിക്കുണ്ട്.

ഇപ്പോഴിതാ ആരാധകരുമായി തന്റെ പുതിയ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി. ആൻഡ്രിയയുടെ സ്റ്റൈലിങ്ങിൽ മിലേനയുടെ മനോഹരമായ ഗോൾഡ് നിറത്തിലെ സാരിയിലാണ് ലക്ഷ്മി തിളങ്ങിയത്. അനൂപ് ലൈറ്റസ് ഓൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. “എൻ്റെ ബിന്ദി, ജുംകകൾ, എൻ്റെ പാരമ്പര്യം, എൻ്റെ അഭിമാനം..”, എന്ന ക്യാപ്ഷനോടെയാണ് ലക്ഷ്മി സാരിയിലുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തത്.