‘മകന്റെ പിറന്നാൾ ദിനത്തിൽ സകുടുംബം ബാബുരാജ്, വാണി ജൂനിയർ ഫാനായെന്ന് ആരാധകർ..’ – ഫോട്ടോ വൈറൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബുരാജും ഭാര്യ വാണി വിശ്വനാഥും. മലയാളം, തെലുങ്ക് ഭാഷകളിൽ ഏറെ അറിയപ്പെടുന്ന നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥുമായി വില്ലൻ വേഷങ്ങളിൽ സജീവമായി നിന്ന് ബാബുരാജുമായി വിവാഹിതയായപ്പോൾ ഏവരും ആദ്യം ഒന്ന് ഞെട്ടിയിരുന്നു. ബാബുരാജ് നേരത്തെ വിവാഹിതനായ ഒരാളുകൂടിയായിരുന്നു. കഴിഞ്ഞ 22 വർഷം താരദമ്പതികൾ ഒരുമിച്ച് ജീവിക്കുകയാണ്.

2002-ലായിരുന്നു ബാബുരാജും വാണി വിശ്വനാഥും തമ്മിൽ വിവാഹിതരാകുന്നത്. രണ്ട് മക്കളും താരദമ്പതികൾക്കുണ്ട്. ഇപ്പോഴിതാ മകൻ അദ്രിയുടെ പതിനഞ്ചാം ജന്മദിനത്തിൽ സകുടുംബം ഒന്നിച്ച് ആഘോഷിക്കുന്ന ചിത്രം ബാബുരാജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ്. ബാബുരാജ്, വാണി വിശ്വനാഥ്, മകൾ ആർച്ച, മകൻ അദ്രി എന്നിവർക്ക് പുറമേ ഒരാളുകൂടി ഫോട്ടോയിലുണ്ട്.

ഇത് ബാബുരാജിന്റെ ആദ്യ ഭാര്യയിലെ മകൻ അക്ഷയ് ആണ്. അതിൽ തന്നെയുള്ള മൂത്തമകന്റെ വിവാഹം ആയിരുന്നു കഴിഞ്ഞ വർഷം നടന്നത്. താരകുടുംബത്തിന്റെ ഫോട്ടോ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ അത് വളരെ പെട്ടന്ന് തന്നെ വൈറലാവുകയും ചെയ്തു. ബാബുരാജ്, വാണി ദമ്പതികളുടെ മകൾ ആർച്ചയെ ഫോട്ടോയിൽ കണ്ട് അമ്മയെ പോലെ തന്നെ സുന്ദരി എന്നൊക്കെയാണ് കമന്റുകൾ വന്നിരിക്കുന്നത്.

വാണി ചേച്ചി ജൂനിയറിന്റെ ഫാനായെന്നാണ് ആരാധകരിൽ ചിലർ കമന്റ് ഇട്ടിരിക്കുന്നത്. ചിലർ മൂന്നാമത് ഒരാളെ കണ്ടിട്ട് മൂന്ന് മക്കളായിരുന്നോ നിങ്ങൾക്ക് എന്നൊക്കെ ചോദിച്ചിട്ടുമുണ്ട്. വാണി ചേച്ചി തിരികെ സിനിമയിൽ സജീവമാകാൻ പറയൂ ഇപ്പോഴും എന്തൊരു ലുക്കാണെന്ന് വേറെ ചിലർ അഭിപ്രായപ്പെട്ടു. അതേസമയം വാണി തിരിച്ചുവരവിൽ അഭിനയിക്കുന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.