ആട് ബിരിയാണി വച്ച് ആട് 3 അനൗണ്‍സ് ചെയ്ത് ജയസൂര്യയും വിജയ് ബാബുവും..!!

ആട് ബിരിയാണി വച്ച് ആട് 3 അനൗണ്‍സ് ചെയ്ത് ജയസൂര്യയും വിജയ് ബാബുവും..!!

ആട് 2 വന്‍ വിജയമായെങ്കില്‍ അടുത്ത ഭാഗം ഉണ്ടാകുമോ എന്ന ആരാധകരുടെ സംശയം ഏറെക്കുറെ വിജയ് ബാബു വ്യക്തമാക്കിയിരുന്നു. ആ അവസരത്തില്‍ ആട് 3 യ്ക്കുള്ള സ്‌കോപ്പ് ഉണ്ടാകുമോ എന്ന് ആരാധകര്‍ ജയസൂര്യയോടും വിജയ് ബാബുവിനോടും മറ്റ് അണിയറ പ്രവര്‍ത്തകരോടും നിരന്തരമായി ചോദിക്കുകയുണ്ടായി.

ആദ്യ ഭാഗം വിജയിക്കുമായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കില്ലായിരുന്നുവെന്ന് വിജയ് ബാബു ഒരിക്കല്‍ പറഞ്ഞിരുന്നു. ശേഷം ആട് 3 വരുന്നെന്നുള്ള അനൗണ്‍സ്‌മെന്റ് വരികയും ചെയ്തു. എന്നാലിപ്പോള്‍ ആട് 3 യുടെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഇപ്പോള്‍ വിജയ് ബാബു നടപ്പാക്കിയിരിക്കുകയാണ്. വളരെ വ്യത്യസ്തമായൊരു ചടങ്ങാണ് നടന്നത്യ നിര്‍മാതാവു ജയസൂര്യയും ഫേസ്ബുക്ക് ലൈവിലെത്തി ആട് ബിരിയാണിവച്ചാണ് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്.

ജയസൂര്യ നായകനായി എത്തിയ തൃശ്ശൂര്‍പൂരത്തിന്റെ ലൊക്കേഷനിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാത്രമല്ല ആട് 3 ഓണത്തിനെത്തുമെത്തും തൃശ്ശൂപൂരത്തിന്റെ പാക്ക് അപ്പും ആട് 3 യുടെ ലോഞ്ചും ഒഫാഷ്യല്‍ ആയി അങ്ങനെ അനൗണ്‍സ് ചെയ്തു. ലൈവിലെത്തിയപ്പോള്‍ നിരവധി ആരാധകരാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. എല്ലാവരും ടീമിന് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിംസാണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്.

CATEGORIES
TAGS

COMMENTS