എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ക്ക്  ഇപ്പോ സസ്പെന്‍ഷന്‍..!!

എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ക്ക് ഇപ്പോ സസ്പെന്‍ഷന്‍..!!

വാളയാർ കേസിന്റെ തീ ഇപ്പോഴും കേരളത്തില്‍ കെട്ടടങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി പ്രതിഷേധങ്ങള്‍ അലയടിക്കുന്നുണ്ട്. ഇപ്പോഴിതാ തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു ക്ലാസില്‍ വാളയാര്‍ സഹോദരിമാര്‍ക്ക് പിന്തുണ അറിയിച്ച് ക്ലാസില്‍ ചാര്‍ട്ട് പേപ്പറില്‍ പോസ്റ്റര്‍ വരച്ച് ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍ കിട്ടിയിരിക്കുകയാണ്.

സ്‌കൂള്‍ അടിച്ച് പൊളിച്ചിട്ടില്ല, റോഡിലിറങ്ങി പാമ്പാട്ടം നടത്തിയിട്ടില്ല, അനീതി കണ്ടു, അവരുടെ കുഞ്ഞനിയത്തിമാര്‍ക്ക് വേണ്ടി മനസ്സ് നൊന്തു ചിത്രമെഴുതിയതിന് അവരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് ഷിംന എഴുതിയ കുറിപ്പ് വൈറലാകുന്നു. മക്കളെയോര്‍ത്ത് അഭിമാനമുണ്ടെന്ന് സസ്പെന്‍ഷന്‍ കിട്ടിയ കുട്ടിയുടെ പിതാവ് പറഞ്ഞെന്നും വാര്‍ത്തയില്‍ കണ്ടതില്‍ സന്തോഷം തോന്നുന്നുവെന്നും എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ ഇപ്പോ സസ്പെന്‍ഷന്‍ മേടിച്ച് വീട്ടിലിരിക്കുന്നതില്‍ വിഷമം തോന്നുന്നുവെന്ന് ഷിംന കുറിച്ചു.

കുറിപ്പ് വൈറല്‍ :

തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് ടു ക്ലാസില്‍ വാളയാര്‍ സഹോദരിമാര്‍ക്ക് പിന്തുണ അറിയിച്ച് ക്ലാസില്‍ ചാര്‍ട്ട് പേപ്പറില്‍ പോസ്റ്റര്‍ വരച്ച് ഒട്ടിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. കുട്ടികളുടെ പ്രവര്‍ത്തി വഴി ആ സ്‌കൂളിലെ അച്ചടക്കം തേഞ്ഞ് ഇല്ലാതായതിനാണെന്ന് പ്രിന്‍സിപ്പല്‍ മൊഴിഞ്ഞത്രേ. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇതിനൊക്കെ ചില രീതികളുണ്ടെന്ന്.ആ മക്കള്‍ നിയമവിരുദ്ധമായി യാതൊന്നും ചെയ്തില്ല- സ്‌കൂള്‍ അടിച്ച് പൊളിച്ചിട്ടില്ല, റോഡിലിറങ്ങി പാമ്പാട്ടം നടത്തിയിട്ടില്ല,. അനീതി കണ്ടു, അവരുടെ കുഞ്ഞനിയത്തിമാര്‍ക്ക് വേണ്ടി മനസ്സ് നൊന്തു ചിത്രമെഴുതി, അവരുടെ ക്ലാസിലെ ഭിത്തിയില്‍ പതിച്ചു. മക്കളെയോര്‍ത്ത് അഭിമാനമുണ്ടെന്ന് സസ്പെന്‍ഷന്‍ കിട്ടിയ കുട്ടിയുടെ പിതാവ് പറഞ്ഞെന്നും വാര്‍ത്തയില്‍ കണ്ടു. സന്തോഷം.എല്ലാവരും തോളില്‍ തട്ടി അഭിനന്ദിക്കേണ്ട കാര്യത്തിന് ആ മക്കള്‍ ഇപ്പോ സസ്പെന്‍ഷന്‍ മേടിച്ച് വീട്ടിലിരിക്കുന്നു ! ഹെന്താല്ലേ?

വേറേം ഒരു ഐറ്റം ഇന്നലെ സ്ട്രീമില്‍ കണ്ടു, മറ്റൊരു ദുരന്തം. മൂന്ന് വര്‍ഷമായി പല ജില്ലകളിലായി റിപ്രൊഡക്റ്റീവ് ഹെല്‍ത്ത് ക്ലാസെടുക്കുന്നു. നാലാം ക്ലാസ് കുട്ടികള്‍ മുതല്‍ മദ്ധ്യവയസ്‌കര്‍ വരെ ശ്രോതാക്കളായി മുന്നിലിരുന്നിട്ടുണ്ട്.ആരോടും ‘ആണ്‍പെണ്‍ സമത്വമൊക്കെ പറയാന്‍ കൊള്ളാം, ചാടിത്തുള്ളി നടക്കുന്ന പെണ്‍കുട്ടികളെ ആണിന് ഇഷ്ടമാവില്ല. അച്ചടക്കമാണ് അത്യാവശ്യം’ എന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയൊട്ട് പറയുകയുമില്ല.ആണിന് ഇഷ്ടപ്പെടാനല്ല പെണ്ണ് ജീവിക്കുന്നത്, പെണ്ണിന് ഒരു നിലനില്‍പ്പുണ്ട്. ആണിനും അതേ. രണ്ട് പേരും ഒരിക്കലും ഈക്വല്‍ അല്ല, യുനീക് ആണ് എന്നേ പറയാനാവൂ. പെണ്ണിന് ആടാന്‍ തോന്നിയാല്‍ ആടും, പാടാനും ചാടാനും തോന്നിയാല്‍ അതും ചെയ്യും. സ്വന്തമല്ലാത്ത കാരണത്താല്‍ ഒരു അവയവം മുളച്ച് പോയ മെറിറ്റില്‍ അയാളെക്കൊണ്ട് ഇഷ്ടപ്പെടുത്തി കുളസ്ത്രീ ആവണം എന്നൊക്കെ മൈക്കിന് മുന്നില്‍ ഞെളിഞ്ഞ് നിന്ന് പറയുന്ന ആ അച്ചടക്ക അമ്മച്ചിയും തല്ലിക്കെടുത്താന്‍ നോക്കുന്നത് വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസമാണ്. ഇവരെയൊക്കെ ആരാണ് സ്‌കൂളില്‍ വിളിച്ച് കേറ്റുന്നത്?അതിന് കൈയടിക്കാന്‍ കുറേ ജന്മങ്ങളും ഇനിയും ഇപ്പഴത്തെ കുട്ടികളെ ഒന്നിനും കൊള്ളൂല, യൂസ്ലെസ് ഫെല്ലോസ് എന്ന് പറയാന്‍ തോന്നുന്നുണ്ടോ? അന്നേരം, ഇത്തരം ഉദാഹരണങ്ങള്‍ സ്മരിക്കുന്നത് വളരെ നല്ലതാണ്. രണ്ടല്ല, ഇങ്ങനത്തെ നൂറെണ്ണമുണ്ട് പറയാന്‍. എഴുതുന്ന ആളും ഒരു മെഡിക്കല്‍ കോളേജിലെ അധ്യാപികയാണ്.

പഠിച്ചില്ലെങ്കില്‍ വഴക്ക് പറയുകയും ആടാനും പാടാനും എഴുതാനും ചിന്തിക്കാനും സ്വയവും മറ്റുള്ളവരേയും സ്നേഹിക്കാനും കുട്ടികളെ പഠിപ്പിക്കുന്നൊരാള്‍. ‘സാരമില്ല’ എന്ന് പറയാനും രോഗികളോട് ചിരിക്കാനും മറക്കരുതെന്ന് പറയുന്നൊരാള്‍…പഠിക്കാന്‍ മുന്നില്‍ വന്നിരിക്കുന്ന വിദ്യാര്‍ത്ഥിയിലെ കനല് തല്ലികെടുത്തുന്നതല്ല അധ്യാപനം. പകരം, ലോകം തിളക്കമാര്‍ന്നതാക്കാന്‍ മക്കളെ കഴിവുള്ളവരാക്കുന്ന ‘തന്നോളം വളര്‍ന്നാല്‍ തോളില്‍ കൈയിട്ട്’ ശരിയും തെറ്റും ചൂണ്ടിക്കാണിക്കുന്നവരാകണം. അവര് വാനോളം വളരുന്നത് കണ്ട് കുശുമ്പ് കുത്താതെ നിറഞ്ഞ് ചിരിക്കാനാവണം.. അഭിമാനമാകണം വിദ്യാര്‍ത്ഥികള്‍. അല്ലാതെ കാല്‍ച്ചോട്ടില്‍ ചിറക് ചവിട്ടി പിടിച്ച് ‘പറക്കരുത്’ എന്ന് പറയുന്നവരെ വിളിക്കേണ്ടത് അധ്യാപകരെന്നല്ല, വേറെ വല്ലതുമാണ്.

Dr. Shimna Azeez

CATEGORIES
TAGS

COMMENTS