പകല്‍ ആശാരിപണി, രാത്രിയായാല്‍ പെണ്‍വേഷം കെട്ടി യക്ഷിയാകും..!! സ്ത്രീവേഷം കെട്ടിയ പുരുഷന്റേ മരണത്തില്‍ ദുരൂഹത

പകല്‍ ആശാരിപണി, രാത്രിയായാല്‍ പെണ്‍വേഷം കെട്ടി യക്ഷിയാകും..!! സ്ത്രീവേഷം കെട്ടിയ പുരുഷന്റേ മരണത്തില്‍ ദുരൂഹത

മണിചിത്രത്താഴിലെ ചിത്തരോഗിയായ ഗംഗയെ മലയാളികള്‍ക്ക് മറക്കാനാകില്ല. ഫാസിലിന്റെ ഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ ഒരാളായ ഗംഗയുടെ രോഗവും വിചിത്രമായാണ് സിനിമാപ്രേക്ഷകര്‍ നോക്കികണ്ടത്. പകല്‍ സാധാരണ പെണ്‍കുട്ടിയായും രാത്രി തമിഴത്തിയായി നൃത്തം ചെയ്ത് ആളുകളെ ഭയപ്പെടുത്തുന്ന ഗംഗയെപോലുള്ളവര്‍ ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ടോ ഒരിക്കലെങ്കിലും.

ഇപ്പോഴിതാ കണ്ണൂര്‍ ജില്ലയിലെ കുന്നത്തൂര്‍പാടി മുത്തപ്പന്‍ ദേവസ്ഥാനത്തിന് സമീപം വനത്തില്‍ കാണപ്പെട്ട ഒരു മൃതദേഹമാണ് സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നത്. സ്ത്രീവേഷം കെട്ടിയ പുരുഷന്റേതായിരുന്നു മൃതദേഹം. പോലീസിന്റെ അന്വേഷണത്തില്‍ ആളെ തിരിച്ചറിഞ്ഞു. ചുഴലിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരന്‍ കിഴക്കേപ്പുരയ്ക്കല്‍ ശശി എന്ന കുഞ്ഞിരാമന്റേതാണ് (45) മൃതദേഹം.

കണ്ണെഴുതി പൊട്ടുതൊട്ട് ആഭരണങ്ങള്‍ അണിഞ്ഞ നിലായിലാണ് കാണപ്പെട്ടത്. പകല്‍ ശശി സാധാരണരീതിയില്‍ പുരുഷനായി ജോലിയ്ക്ക് പോകുകയും രാത്രിയില്‍ പെണ്‍വേഷം കെട്ടി പിന്നീട് യക്ഷി വേഷത്തിലേക്ക് മാറുകയും ചെയ്യുന്നതായി നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഇയാള്‍ ശ്മശാനങ്ങളിലാണ് കിടന്നുറങ്ങാറുള്ളതെന്നും വിചിത്രമായ കാര്യമാണ്. യക്ഷികളെ അനുകരിക്കുന്നത് ശശിയന്നും പകല്‍ ആയില്‍ എല്ലം പഴയപടിയാകുമെന്നും കൂടെയുള്ള ജോലിക്കാര്‍ പറയുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷെ ഡിഎന്‍എ പരിശോധന കൂടി നടത്തിയശേഷമേ ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വിടുകയുള്ളുവെന്നു അധികൃതര്‍ അറിയിച്ചു.

CATEGORIES
TAGS

COMMENTS