ഹൽദിയിൽ തിളങ്ങി നടി താരകല്യാണിന്റെ മകൾ സൗഭാഗ്യ..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഡബ്സ്മാഷിലൂടെയും ടിക്ടോക്കിലൂടെയും കടന്നുവന്നു അന്ന് ആരാധകരുടെ പ്രിയ താരമായി മാറിയ സൗഭാഗ്യ വെങ്കിടേഷിന്റെ ഹൽദി ആഘോഷത്തിന്റ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചിത്രങ്ങളിൽ വളരെ സുന്ദരിയായിണ് സൗഭാഗ്യ ഉള്ളത്.

താരകല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ നല്ലൊരു അഭിനേത്രിക്കൊപ്പം മികച്ച ഒരു നര്‍ത്തകി കൂടെയാണ്. സാമൂഹ്യ മാധ്യമങ്ങള്‍ താരത്തിന്റെ വീഡിയോകളും ടികിടോക്കും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സൗഭാഗ്യ വെങ്കിടേഷിന്റെ പുതിയ പ്രകടനമെല്ലാം സോഷ്യല്‍ മീഡിയ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അര്‍ജുന്‍ സോമശേഖറിനെയാണ് സൗഭാഗ്യ വിവാഹം ചെയ്യുന്നത്. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലാണ്. വിവാഹം ഇന്നും നാളെയുമായിട്ട് നടക്കും.

കഴിഞ്ഞ ദിവസം കല്യാണത്തിന്റ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിലൂടെ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

ആഘോഷത്തിൽ മഞ്ഞനിറമായിരുന്നു തീമായി ഉപയോഗിച്ചത്. താരകല്യാണും അർജ്ജുനും സൗഭാഗ്യയും ചിത്രത്തിൽ തിളങ്ങിയിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

CATEGORIES
TAGS

COMMENTS