സിനിമ എടുക്കരുതെന്ന് പറയാൻ നിങ്ങളാരാണ്, ഇഷ്ടമല്ലെങ്കിൽ നിങ്ങളത് കാണണ്ട..!! പാർവതിക്ക് എതിരെ തുറന്നടിച്ച് വിദ്യബാലൻ

ശ്രദ്ദേയമായ വേഷങ്ങളിലൂടെ ബോളിവുഡിലും മലയാളത്തിലും തമിഴിലും ആരാധകരെ ഞെട്ടിച്ച താരമാണ് നടി പാര്‍വതി തിരുവോത്ത്. തെന്നിന്ത്യയെ ഇളക്കിമറിച്ച സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയെ ക്കുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ചിത്രം തമിഴിലും ഹിന്ദിയും എടുത്തിരുന്നു. ഹിന്ദിയില്‍ ഷാഹിദ് കപൂര്‍ നായകനായിരുന്നു. ചിത്രത്തിന്റെ പേര് ‘കബീര്‍ സിങ്’ എന്നായിരുന്നു. കബീര്‍ സിങ്ങിനെ വിമര്‍ശിച്ച പാര്‍വതി അടക്കമുള്ള താരങ്ങള്‍ക്ക് ഇപ്പോള്‍ മറുപടിയുമായി നടി വിദ്യാ ബാലന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

മുംബൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് താരം പ്രതികരണം അറിയിച്ചത്. ഏത് ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണെന്നും ചിത്രം ഇഷ്ടമല്ലെങ്കില്‍ നിങ്ങളത് കാണാതിരിക്കുക എന്നും വിദ്യ തുറന്നടിച്ചു.

അഭിനേതാവിന് ആ സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ അതില്‍ ഇടപെടണ്ട കാര്യമില്ലെന്നും ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ് എന്നും താരം കൂട്ടിചേര്‍ത്തു. കാര്യഗൗരവം ഒന്നുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോഴത്തെ പതിവ് രീതിയാണ്. ആവശ്യമില്ലെതെ കാര്യങ്ങളില്‍ അത് ഒഴിവാക്കുന്നതായിരിക്കും നല്ലത് എന്നും താരം കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS