മിനിസ്‌ക്രീൻ താരം റോൺസൻ വിവാഹിതനായി..!! വധു ബാലതാരമായി എത്തിയ നീരജ
2020 തികച്ചും താര വിവാഹങ്ങളുടെ വര്‍ഷമാണെന്ന് പറയാം. താര പുത്രന്മാരും പുത്രിമാരും അടക്കം നിരവധി പേരാണ് 2020 ല്‍ വിവാഹിതരായത്. ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ രണ്ട് താരങ്ങളാണ് പുതിയ വിവാഹവാര്‍ത്ത പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നത്.
വില്ലന്‍ കഥാപാത്രത്തിലൂടെ തിളങ്ങിയ റോണ്‍സന്‍ ആണ് ഇപ്പോള്‍ വിവാഹിതനായത്. ബാലതാരമായി മലയാള സിനിമയില്‍ലും മിനിസ്‌ക്രീനിലും കടന്നുവന്ന നീരജ ആണ് താരത്തിന്റെ ജീവിതസഖിയായി എത്തിയിരിക്കുന്നത്.
ഇരുവരുടെയും വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. നിരവധി മിനിസ്‌ക്രീന്‍ പ്രേക്ഷകരാണ് ഇരുവര്‍ക്കും വിവാഹ ദിന ആശംസകള്‍ എത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ പ്രണയദിനത്തില്‍ ഇരുവരും തങ്ങളുടെ വിവാഹ വിശേഷങ്ങളും പ്രണയ വിശേഷങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്നു. ഇരു മതത്തില്‍ പെട്ട ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹിതരായത്. മലയാളത്തിനു പുറമേ നിരവധി തെലുങ്കു സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്.