സംവൃതയ്ക്ക് രണ്ടാമത്തെ കുഞ്ഞുപിറന്നു..!! സന്തോഷവാർത്ത പുറത്തുവിട്ട് താരം
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സംവൃത സുനില്‍. വിവാഹശേഷം എല്ലാ താരങ്ങളെയും പോലെ സംവൃതയും സിനിമയില്‍ നിന്ന് വലിയൊരു ഇടവേള എടുത്തിരുന്നു. 6 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു മേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ നായികയായി വീണ്ടും അരങ്ങേറ്റം കുറിക്കുകയായിരുന്നു.
ചിത്രം ബോക്‌സ് ഓഫീസില്‍ അത്ര തിളങ്ങിയില്ലെങ്കിലും താരത്തിന്റെ തിരിച്ചുവരവ് സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം താരത്തെ മീഡിയയില്‍ അധികം കണ്ടിട്ടില്ല. അഭിമുഖങ്ങളിലും സോഷ്യല്‍ മീഡിയയില്‍ നിന്നുമെല്ലാം കുറച്ചു നാളത്തേക്ക് ഒരു ഇടവേള എടുത്തിരുന്നു.
പക്ഷേ ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്തയുമായി സംവൃത വീണ്ടും എത്തിയിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞിന് ജന്മം വാര്‍ത്തയാണ് താരം ആരാധകരുമായി പങ്കുവച്ചത്. മകന്‍ അഗസ്ത്യയുടെ അഞ്ചാം പിറന്നാളിന് അവന് ഒരു അനിയനെ സമ്മാനിച്ചുവെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ ലൂടെ അറിയിച്ചിരിക്കുകയാണ്.
രണ്ടാമത്തെ മകന്റെ പേര് രുദ്ര എന്നാണ്. ഫെബ്രുവരി 20നാണ് മകന്‍ പിറന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ലൈക്കുകളും കമന്റുകളുമാണ് താരത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. 2012-ലാണ് സംവൃത അഖിലിനെ വിവാഹം കഴിക്കുന്നത്.