ശരിക്കും സൂപ്പർസ്റ്റാർ!! ചേരിയിലെ 200 കുടുംബങ്ങൾക്ക് ദിവസം 2 നേരം ഭക്ഷണം നൽകി നടി രാകുൽ പ്രീത് – കൈയടിച്ച് സോഷ്യൽ മീഡിയ
നിരവധി താരങ്ങളാണ് കൊറോണ വൈറസിന് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം നിൽക്കുന്നത്. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് നിരവധി സൂപ്പർതാരങ്ങൾ സംഭാവന ചെയ്തിരുന്നു. രാജ്യത്ത് കോവിഡ് ബന്ധിതരുടെ എണ്ണം 4000 കടന്നിരിക്കുകയാണ്. 100ൽ അധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.
ഇപ്പോഴിതാ ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന ചേരി നിവാസികൾക്ക് സഹായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രാകുൽ പ്രീത്. ഗുഡ് ഗാവിൽ തന്റെ വീടിന് സമീപമുള്ള ചേരിയിൽ താമസിക്കുന്ന ഇരുനൂറോളം കുടുംബങ്ങൾക്കാണ് രാകുൽ രണ്ട് നേരം ഭക്ഷണം എത്തിക്കുന്നത്. സ്വന്തം വീട്ടിൽ തന്നെ വച്ചുണ്ടാക്കിയ ഭക്ഷണമാണ് ഇവർക്ക് നൽകുന്നത്.
ലോക്ക് ഡൗൺ കഴിയുന്നത്ത് വരെ ഇത് തുടരുമെന്ന് താരം ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചു. ഏപ്രിൽ അവസാനം വരെ ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് താരം പറഞ്ഞു. ചേരി നിവാസികൾക്ക് ഭക്ഷണം നൽകുന്ന കാര്യം ആദ്യം മനസ്സിലാക്കിയത് അച്ഛനാണെന്ന് രാകുൽ പറഞ്ഞിരുന്നു.
ഭക്ഷണം നൽകുന്നത് കൂടാതെ താരം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്. താരത്തിന്റെ ഈ പ്രവർത്തി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്ത് വന്നു. മുൻനിരയിൽ ഉള്ള താരങ്ങൾ ഇത്തരം പ്രവർത്തികൾ ചെയ്യണമെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.