ഉർവശിയോട് പിണക്കമൊന്നുമില്ല, ഒരു ഭാര്യ എങ്ങനെയാവണമെന്ന് കാണിച്ച് തന്നത് ആശ – തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

ഉർവശിയോട് പിണക്കമൊന്നുമില്ല, ഒരു ഭാര്യ എങ്ങനെയാവണമെന്ന് കാണിച്ച് തന്നത് ആശ – തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മലയാള സിനിമയിൽ താരങ്ങൾ തമ്മിൽ വിവാഹം കഴിക്കുന്നത് പണ്ട് മുതൽക്കേ കണ്ടു വരുന്ന കാര്യമാണ്. ജയറാം-പാർവതിയും, ബിജുമേനോൻ-സംയുക്തയും, ദിലീപ്-മഞ്ജുവും പിന്നീട് ദിലീപ്-കാവ്യയും അടുത്ത കാലത്ത് ഫഹതും നസ്രിയയും വരെ സിനിമ ദമ്പതികളായി അറിയപ്പെടുന്നവർ ആണ്. മിക്കവരും പ്രണയിച്ച് കല്യാണം കഴിച്ചവരാണ്.

അത്തരത്തിൽ ഒരു രണ്ട് താരങ്ങളുടെ വിവാഹം, അവർ മലയാള സിനിമയിൽ തിളങ്ങി നിന്ന് സമയത്ത് നടന്നിരുന്നു. നടി ഉർവശിയും മനോജ് കെ ജയനും തമ്മിൽ. ഇരുവരും 2000ൽ ആണ് വിവാഹിതർ ആകുന്നത്. എന്നാൽ 8 വർഷത്തെ ദാമ്പത്യജീവിതം 2008ൽ അവസാനിച്ചു. ആ ബന്ധത്തിൽ അവർക്ക് ഒരു മകളുണ്ട്. കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി.

വിവാഹമോചനത്തിന് ശേഷം മകൾ അച്ഛനൊപ്പം പോകാനാണ് താല്പര്യപ്പെട്ടത്. തുടർന്ന് മനോജ് 2011ൽ ആശയെ വിവാഹം ചെയ്തു. അതിൽ അവർക്ക് ഒരു മകനും ജനിച്ചു. ഉർവശിയും വേറെ 2013ൽ വേറെ വിവാഹം കഴിച്ചിരുന്നു. മുൻഭാര്യയായ ഉർവശിയോട് യാതൊരു ശത്രുതയും ഇല്ലെന്നും എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കുമെന്ന് മനോജ് കെ ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞു.

കുടുംബജീവിതം എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചു തന്നത് ആശയാണ്, ഭാര്യ എങ്ങനെ ആയിരിക്കണമെന്ന് ആശ എനിക്ക് മനസ്സിലേക്കി തന്നു. കുഞ്ഞിനേയും എന്റെ അച്ഛനെയും അവൾ എങ്ങനെ നോക്കണമെന്ന് എന്നെ പഠിപ്പിച്ചു. കുഞ്ഞാറ്റക്ക് അഭിനയത്തിലേക്ക് വരികയാണെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കും, കാരണം അവളുടെ അമ്മ വലിയയൊരു നടിയാണ്, അതുകൊണ്ട് നടക്കേണ്ടത് നടക്കും.. മനോജ് കൂട്ടിച്ചേർത്തു.

CATEGORIES
TAGS