വീട്ടിലേക്ക് പുതിയ അതിഥി എത്തി..!! ടൊയോട്ട വെൽഫെയർ സ്വന്തമാക്കി മോഹൻലാൽ – ഫോട്ടോസ് വൈറൽ

അത്യാഡംബര വാഹനങ്ങള്‍ സ്വന്തമാക്കാന്‍ താല്പര്യപ്പെടുന്നവര്‍ ആണ് മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ ഏറെയും. ഇപ്പോഴിതാ മലയാളത്തിലെ നടനവിസ്മയം മോഹന്‍ലാല്‍ തന്റെ ഇഷ്ട വാഹനം സ്വന്തമാക്കിയത് ആരാധകരെ അറിയിക്കുകയാണ്. ടൊയോട്ടയുടെ എം പി വി വെല്‍ഫെയറാണ് മോഹന്‍ലാല്‍ ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

വാഹനം സ്വീകരിക്കുന്ന താരത്തെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ശ്രദ്ധേയമാകുകയാണ്. 80 ലക്ഷത്തിന് അടുത്താണ് ഈ വാഹനത്തിന്റെ വില. കേരളത്തില്‍ സ്വന്തമാക്കിയത് വെറും മൂന്ന് പേരാണ്.

അത്യാധുനിക സജ്ജീകരണങ്ങളാണ് കാറില്‍ ഒരുക്കിയിരിക്കുന്നത്.പൂര്‍ണമായും ചായ്ക്കാന്‍ സാധിക്കുന്ന സീറ്റുകള്‍, മാത്രമല്ല റൂഫിലെ സ്‌ക്രീന്‍, ഇലക്ട്രോണിക് ഫൂട്ട്‌റെസ്റ്റ്, വൈഫൈ ഹോട്ട് സ്‌പോട്ട് തുടങ്ങിയ പ്രത്യേകതകളും കാറിനുണ്ട്.

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 369 ഗ്യാരേജിലേക്ക് പുതിയ അതിഥി എത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മോഹന്‍ലാല്‍ നായകനാകുന്ന മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം ഈ മാസമാണ് തിയേറ്ററിലെത്തുന്നത്.

ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേക തന്നെയാണ് ആരാധകര കൂടുതല്‍ ആകാംക്ഷയിലാഴ്ത്തുന്നത്. ഈ മാസം അവസാനം തിയേറ്ററുകളിൽ എത്തും.

CATEGORIES
TAGS

COMMENTS