മോശം അഭിനയം എന്റേതാണോ, പേടി കാരണം അച്ഛനെ വിളിച്ചു കരഞ്ഞു..!! മനസ് തുറന്ന് കല്യാണി
ഒരു സത്യന്‍ അന്തിക്കാട് ടച്ചുള്ള ‘വരനെ ആവശ്യമുണ്ട്’ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഇപ്പോള്‍. മകന്‍ അനൂപ് സത്യനാണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണസംരഭം, ഏറെ കാലത്തിന് ശേഷം ശോഭനയും സുരേഷ്ഗോപിയും ഒരുമിക്കുന്ന ചിത്രം കല്യാണി ആദ്യമായി മലയാളത്തില്‍ നായികയാകുന്ന ചിത്രം തുടങ്ങി ഒരുപാട് പ്രത്യേകതകള് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന് ഉണ്ടായിരുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് ഏറെ ടെന്‍ഷന്‍ ആയിരുന്നുവെന്നും താന്‍ ആയിരിക്കും ഇതിലെ മോശം അഭിനയം കാഴ്ചവെക്കുന്നത് എന്ന പേടി തോന്നിയെന്നും കല്യാണി പറയുന്നു. താന്‍ അച്ഛനെ വിളിച്ച് ഇക്കാരണത്താല്‍ കരഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞു.
മറ്റുള്ളവര്‍ തനിക്ക് തന്ന സപ്പോര്‍ട്ട് വളരെ വലുതായിരുന്നുവെന്നും താരം കൂട്ടിചേര്‍ത്തു. കല്യാണിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ്. വിനീത് സംവിധാനം ചെയ്ത് പ്രണവ് നായകനായെത്തുന്ന ഹൃദയത്തിനും കല്യാണി തന്നെയാണ് നായികയായെത്തുന്നത്.