മുന്നിലുള്ളതൊന്നും കാണാൻ പറ്റിയില്ല, പിന്നെ പൊട്ടിക്കരഞ്ഞു..!! മോഹൻലാലിനെ നേരിൽ കണ്ടത് ഇങ്ങനെ – ദുർഗ്ഗ കൃഷ്ണ
പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ദുര്‍ഗ കൃഷ്ണ. നടി മാത്രമല്ല മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗ. ചെറുപ്പം മുതല്‍ തന്നെ ഡാന്‍സും പാട്ടുമെല്ലാം അഭ്യസിച്ചിരുന്ന ഒരാളാണെന്നും ഒരിക്കലും ഒരു സിനിമ നടി ആകും എന്ന് വിചാരിച്ചില്ലായെന്ന് ദുർഗ കൃഷ്ണ പറഞ്ഞു.
വിമാനം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചപ്പോള്‍ കുടുംബത്തോടൊപ്പം ഇരുന്ന് ഒരുപാട് ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം എടുത്തത് എന്നും ദുര്‍ഗ തുറന്നു പറയുന്നു. ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് ദുര്‍ഗ തുറന്നു പറയുന്നത്.
അദ്ദേഹത്തെ കാണാനാണ് ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിച്ചതെന്നും ഒരിക്കല്‍ അമ്മ ഷോയിൽ ഡാന്‍സ് ചെയ്യാന്‍ പോയപ്പോള്‍ അദ്ദേഹത്തെ ഒരു മിന്നായം പോലെ കണ്ടുവെന്നും പക്ഷേ ഒരു ചിത്രം പോലും ഒരുമിച്ച് എടുക്കാന്‍ സാധിച്ചില്ലെന്നും അന്ന് കണ്ണുനിറഞ്ഞാണ് ഡാന്‍സ് ചെയ്തത് എന്നും ദുര്‍ഗ പറഞ്ഞു. അദ്ദേഹത്തെ കാണാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും സാധിച്ചിരുന്നില്ല.
സിനിമയില്‍ സജീവമായപ്പോള്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും ചെയ്തു. അന്ന് അമ്മ ഷോയിലെ ഒരു സ്‌കിറ്റില്‍ തനിക്ക് അവസരം ലഭിച്ചെവെന്നും മോഹന്‍ലാല്‍ അടുത്തെത്തി പരിചയപ്പെട്ടപ്പോള്‍ മുന്നില്‍ ഉള്ളതൊന്നും തനിക്ക് കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നുവെന്നും അന്ന് പൊട്ടിക്കരഞ്ഞു പോയി.
ഒരുപാട് കാലം കാത്തിരുന്ന ഒരു മനുഷ്യനെ നേരില്‍കണ്ട് സന്തോഷക്കണ്ണീര്‍ ആയിരുന്നു അതെന്നും താരം തുറന്നു പറഞ്ഞു. ഇപ്പോഴിതാ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനായി എത്തുന്ന റാം എന്ന ചിത്രത്തിലും ദുർഗ അഭിനയിക്കുന്നുണ്ട്. മോഹൻലാലിൻറെ കൂടെ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് ദുർഗ ഇപ്പോൾ.