ദുരന്തം!! എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ..! ട്രോളുകൾ പരിധിവിടുമ്പോൾ പ്രയാഗയ്ക്ക് പറയാനുള്ളത്
ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. സൂപ്പര്‍നായകന്‍മാരുടെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രയാഗയ്ക്ക് ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ട്രോളുകള്‍ക്ക് ഇരയാകാറുള്ള താരം കൂടിയാണ് പ്രയാഗ.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ട്രോളുകളെ കുറിച്ചുള്ള പ്രയാഗയുടെ പ്രതികരണം വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെയുള്ള ട്രോളുകള്‍ കാണാറുണ്ടെന്നും എല്ലാം ആസ്വദിക്കാറുണ്ടെന്നും പ്രയാഗ പറഞ്ഞു.
പക്ഷെ ചിലത് മനസിനെ വേദനിപ്പിക്കാറുണ്ടെന്നും പരിധി വിടുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും പ്രയാഗ കൂട്ടിചേര്‍ത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ പേജില്‍ വരുന്ന മോശം കമന്റുകളില്‍ ചിലത് അഭിമുഖത്തില്‍ താരം എടുത്ത് പറയുകയും ചെയ്തു.
ദുരന്തം, എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാര്‍ തുടങ്ങിയ കമന്റുകള്‍ കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇങ്ങനെയൊക്കെ ആര്‍ക്കും പറയാന്‍ സാധിക്കുമെന്നും ഒരാളുടെ മുഖത്ത് നോക്കി നമ്മള്‍ ഇങ്ങനെ ചോദിക്കുമൊ എന്നത് സംശയമാണെന്നും താരം കൂട്ടിചേര്‍ത്തു.