തിലകന്റെ മകനും സീരിയൽ നടനുമായിരുന്ന ഷാജി തിലകൻ അന്തരിച്ചു..!!
അന്തരിച്ച നടൻ തിലകന്റെ മകനും സിനിമ-സീരിയൽ നടനുമായ ഷാജി തിലകൻ അന്തരിച്ചു. 55 വയസ്സായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കരൾ സംബസമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം ഇന്ന് രാവിലെ ആയിരുന്നു മരണം.
ശ്രീ സ്വാതി ഭാസ്ക്കർ സംവിധാനം ചെയ്ത ‘സാഗര ചരിതം’ സീരിയലിൽ അഭിനയിച്ചുകൊണ്ടാണ് ഷാജി അഭിനയമേഖലിലേക്ക് കടന്നുവരുന്നത്. എന്നാൽ ആ സീരിയൽ പുറത്തുവന്നില്ല. സുഹൃത്തും തിരക്കഥാകൃത്തുമായ ഗണേഷ് ഓലിക്കരയാണ് മരണവിവരം സമൂഹമാധ്യമങ്ങളിൽ ആദ്യമായി എത്തിച്ചത്.
ഷാജിയുടെ വേർപാടിന്റെ വേദനയിൽ അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. താൻ തിരക്കഥ എഴുതിയ ‘അനിയത്തി’ എന്ന സീരിയലിൽ പൂക്കാടൻ പൗലോസ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാജി തിലകൻ ചേട്ടൻ ആയിരുന്നുവെന്നും വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു അദ്ദേഹം എന്നും ഗണേഷ് കുറിച്ചു.
തുടർന്ന് ഷാജി ചേട്ടൻ വീണ്ടും ജോലിയിൽ ശ്രദ്ധ കൊടുത്തുവെന്നും ഇടക്ക് ഒരു സീരിയലിൽ ഒരു പോലീസ് റോൾ വന്നപ്പോൾ അദ്ദേഹത്ത വീണ്ടും ക്ഷണിച്ചുവെന്നും എന്നാൽ ഒരു കണ്ടീഷൻ അദ്ദേഹം മുന്നോട്ട് വച്ചുവെന്നും ഗണേഷ് എഴുതിയിട്ടുണ്ട്.
ആദ്യ സീരിയലിൽ അനിയൻ ഷോബിയാണ് ഷാജിയുടെ കഥാപാത്രത്തിന് ഡബ് ചെയ്തത്. ഈ തവണ ഡബ് ചെയ്യാൻ തനിക്ക് തന്നെ അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞെന്ന് ഗണേഷ് ഓർത്തെടുത്തു. ഓർമയിൽ ഒരു സിഗററ്റ് മണവുമായി നിങ്ങൾ ഇടയ്ക്കിടക്ക് കയറിവരാതിരിക്കില്ല എന്ന് എഴുതി ഗണേഷ് നിർത്തിയത്.