തളരാതെ മുന്നോട്ട് തന്നെ; കൊടെയ്ക്കനാലിൽ അവധിയാഘോഷിച്ച് റിമി..!! ചിത്രങ്ങൾ വൈറൽ

ഗായികയായും അവതാരികയായും പ്രേക്ഷക ഹൃദയത്തില്‍ കയറിക്കൂടിയ താരം റിമിടോമിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളികളുടെ പ്രിയപ്പെട്ട ഗായകരുടെ ലിസ്റ്റില്‍ റിമി ടോമിയും എന്നുമുണ്ട്. താരം കൊടെയ്ക്കനാലില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുകള്‍ അറിയിക്കുന്നത്. ഫെബ്രുവരി 22ന് താരത്തിന്റെ മുന്‍ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. കലാരംഗത്ത് റിമി തിളങ്ങിയെങ്കിലും ദാമ്പത്യ ജീവിതം പൊരുത്തക്കേടുകള്‍ നിറഞ്ഞതായിരുന്നു.

റോയ്‌സുമൊത്തുള്ള വിവാഹമോചിതയായതിന് ശേഷം താരം അല്പം ഇടവേള എടുത്തിരുന്നു പിന്നീട് ഇപ്പോള്‍ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. ഇരുവരുടേയും സമ്മതപ്രകാരം ആണ് വിവാഹമോചനം നേടിയതെന്നും തമ്മില്‍ ഒത്തു പോകാന്‍ പറ്റാത്ത സാഹചര്യം വന്നപ്പോഴാണ് ഈ ഒരു തീരുമാനം എടുത്തതെന്നും ഇരവരും വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി 22ന് തൃശ്ശൂര്‍ വെച്ച് നടക്കുന്ന ചടങ്ങിലാണ് റോയ്സ് സോണിയ വിവഹം നടക്കുന്നത്. കല്യാണക്കുറിയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

CATEGORIES
TAGS

COMMENTS