നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു..!! വധു മറിയം തോമസ്

നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു..!! വധു മറിയം തോമസ്

മലയാളത്തിന്റെ പ്രിയ നടൻ ചെമ്പൻ വിനോദ് വിവാഹിതനാകുന്നു. കോട്ടയം ശാന്തിപുരം കറുകച്ചാൽ സ്വദേശിനി മറിയം തോമസ് ആണ് താരത്തിന്റെ വധു. സോഷ്യൽ മീഡിയയിലൂടെയാണ് ആദ്യം വാർത്ത പുറത്ത് വന്നത്. വിവാഹത്തീയതിയും മറ്റും ഇതുവരെ തീരുമാനിച്ചിട്ടില്ല.

സൈക്കോളജിസ്റ്റായ മറിയത്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ താരം ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രീതി ആർജിച്ച താരമാണ്. താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ട്രാൻസ് ആണ്. ചിത്രം മികച്ച അഭിപ്രായത്തോടെ തീയറ്ററിൽ മുന്നേറുകയാണ്.

നേരത്തെ വിവാഹം ചെയ്ത ചെമ്പന് ഒരു ആൺകുട്ടിയുണ്ട്. സുനിത എന്ന സൈക്കോതെറാപ്പിസ്റ്റ് ആയിരുന്നു ആദ്യ ഭാര്യ. ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം വിനോദിന് ലഭിച്ചിരുന്നു.

2010ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. സഹനടനായും വില്ലനായും നായകനായും താരം ഇതിനോടകം തിളങ്ങി കഴിഞ്ഞു. താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ ട്രാൻസ്, ബിഗ് ബ്രദർ ഇവയാണ്.

CATEGORIES
TAGS

COMMENTS