‘ചേട്ടനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ല..’ – കല്യാണം കഴിച്ചതാണോ എന്ന ചോദ്യത്തിന് നിഖിലയുടെ മറുപടി..!!
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന സിനിമയിലൂടെ അഭിനയലോകത്ത് കാലെടുത്തുവെച്ച താരമാണ് നിഖില വിമല. ജയറാമിന്റെ ഇളയസഹോദരിയായി അഭിനയിച്ച് പിന്നീട് ദിലീപിന്റെ 24×7 എന്ന ചിത്രത്തിലൂടെ നായികയായി മാറിയ നടിയാണ് നിഖില. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വാർത്തകൾക്ക് ഗംഭീരസ്വീകരണമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ താരം പ്രമുഖ മാഗസിനായ വനിതയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ സജീവമായ തനിക്ക് ഒരുപാട് പ്രണയാഭ്യർത്ഥനകൾ ലഭിക്കാറുണ്ടെന്ന് നിഖില പറഞ്ഞു. എന്നാൽ അതൊന്നും അത്ര മുഖം കൊടുക്കാറില്ല. കല്യാണം കഴിച്ചതാണോ എന്ന് ആരെങ്കിലും ഇൻസ്റ്റയിൽ ചോദിച്ചാൽ, ‘ കല്യാണം കഴിച്ചതല്ല, ചേട്ടനെ കല്യാണം കഴിക്കാൻ താൽപര്യം ഇല്ല.. എന്ന് രണ്ട് വരി മറുപടി കൊടുക്കും.
അത്തരത്തിലുള്ള പ്രൊപ്പോസലുകൾ കണ്ണടച്ച് വേണ്ടന്ന് വെക്കും. അതാണ് പതിവ്. ജീവിതത്തിലെ ഹീറോ ഒരിക്കൽ വരുമല്ലോ.. അപ്പോൾ മതി പ്രണയമെന്ന് നിഖില കൂട്ടിച്ചേർത്തു. സ്കൂളിൽ പഠിക്കുമ്പോൾ പ്രണയം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓർമ്മ വരുന്ന ഒരാളുണ്ടെന്ന് മറുപടി പറഞ്ഞു.
ഒരാൾ എന്നെ കണ്ട് ഇഷ്ടപെട്ട ഒരു ചേച്ചിയോട് എന്നെ കുറിച്ച് തിരക്കിയിരുന്നു. പുള്ളിക്ക് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ലെവൽ പ്രണയമായിരുന്നു. പക്ഷേ ആൾ ആരാണെന്ന് അറിയണമെന്നില്ലായിരുന്നു. ആളുടെ പേര് പോലും പറയണ്ടാന്ന് ഞാൻ ചേച്ചിയോട് പറഞ്ഞു.
അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, ഒരു യമണ്ടൻ പ്രേമകഥ, അഞ്ചാം പാതിരാ തുടങ്ങിയ സിനിമകളിൽ നിഖില അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.