ഇത്രയധികം ആരാധകരുള്ള കാര്യം അറിഞ്ഞില്ല, ഒരവസരം കിട്ടിയാൽ തിരിച്ചു വരും..!! മനസ് തുറന്ന് പവൻ

ഇത്രയധികം ആരാധകരുള്ള കാര്യം അറിഞ്ഞില്ല, ഒരവസരം കിട്ടിയാൽ തിരിച്ചു വരും..!! മനസ് തുറന്ന് പവൻ

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് സര്‍പ്രൈസുകളോടെ മുന്നേറുകയാണ്. സിനിമയിലും മിനിസ്‌ക്രീനീനുമായി പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരങ്ങളാണ് ഷോയില്‍ മത്സാര്‍ത്ഥികളായി എത്തിയത്. നാൽപതാം ദിവസത്തില്‍ അപ്രതീക്ഷിതമായ സംഭവങ്ങളാണ് ഹൗസില്‍ സംഭവിച്ചത്.

വളരെ ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ മത്സരാര്‍ഥിയായിരുന്നു പവന്‍ ജിനോ തോമസ്. കണ്ണുരോഗത്തെ തുടര്‍ന്ന് അഞ്ച് മത്സരാര്‍ത്ഥികളെയാണ് വിദഗ്ത ചികിത്സയ്ക്കായി വീട്ടിലേക്ക് അയച്ചു. എന്നാല്‍ കടുത്ത നടുവേദനയെ ത്തുടര്‍ന്ന് പവന്‍ ഷോയില്‍ സ്വയം പിന്‍വാങ്ങിയത് ആരാധകരെ ഞെട്ടിച്ചു.

ഇപ്പോഴിതാ പുറത്ത് വന്നതിന് ശേഷം ആരാധകരോട് പവന്‍ പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ലൈവിലെത്തിയാണ് പവന്‍ തുറന്നുപറഞ്ഞത്. താന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്നും തനിക്ക് പുറത്ത് ഇത്രയും ആരാധകരുള്ള കാര്യം ഇപ്പോഴാണ് അറിഞ്ഞത് എന്നും താരം പറഞ്ഞു.

ഇനിയും ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തീര്‍ച്ചയായും തിരിച്ചുവരുമെന്നും പവന്‍ ഉറപ്പ് നല്‍കി. വിദഗ്ത ചികിത്സയ്ക്കായാണ് പവന്‍ പുറത്ത് വന്നത്. ബിഗ് ബോസിൽ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകരും കാത്തിരിക്കുന്നത്.

CATEGORIES
TAGS

COMMENTS