‘കൊറോണ വന്ന് ആളുകൾ മരിക്കുമ്പോഴാണോ ഫോട്ടോഷൂട്ട്..’ – രേഷ്മാക്കെതിരെ സൈബർ ആക്രമണം
ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് രേഷ്മ നായർ. ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സപ്പോർട്ട് ഉണ്ടായിരുന്ന ഡോക്ടർ. രജിത് കുമാറിനെ പുറത്താക്കാനുള്ള നിർണായക തീരുമാനം എടുത്തത് രേഷ്മ ആയിരുന്നു.
എന്നാൽ രജിത് പുറത്തായതിന് തൊട്ട് അടുത്ത ദിവസം തന്നെ രേഷ്മ എലിമിനേറ്റ് ആയിരുന്നു. കൊറോണ കാരണം ബിഗ് ബോസിന്റെ ഷൂട്ട് നിർത്തിവച്ചിരുന്നു. അതും ഇവർ രണ്ടും പുറത്തായി തൊട്ട് അടുത്താഴ്‌ച്ച ആയിരുന്നു. ഒരു ടാസ്കിന്റെ ഇടയിൽ രേഷ്മയുടെ കണ്ണിൽ മുളക് തേക്കുകയും, തുടർന്ന് രജിതിനെ അന്ന് തന്നെ ബിഗ് ബോസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.
മോഹൻലാൽ വന്നപ്പോൾ രജിത് ചെയ്ത പ്രവർത്തിയെ ചോദ്യം ചെയ്യുകയും തീരുമാനം രേഷ്മയ്ക്ക് വിട്ടുനൽകുകയും ചെയ്തു. ബിഗ് ബോസിൽ നിന്ന് പുറത്തായെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് രേഷ്മ.
രേഷ്‌മയുടെ ഫേസ്ബുക്ക് പേജിൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വരുന്നുണ്ട്. എന്നാൽ ചിലർ ഇതിനോട് ചോദ്യം ചെയുന്നുണ്ട്, കൊറോണ കാലത്ത് ആളുകൾ മരിച്ചു വീഴുമ്പോൾ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ എങ്ങനെ തോന്നുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ബൈപോളാർ മസ്താനി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും രേഷ്മ സജീവമാണ്. രജിത് ആർമിയുടെ പൊങ്കാല ഇപ്പോഴും താരം നേരിടുന്നുണ്ട്. സിനിമയിൽ നിന്ന് ഓഫർ വന്നുവെന്ന് താരം ഇൻസ്റ്റയിൽ ആരാധകർക്ക് മറുപടി കൊടുത്തിട്ടുണ്ട്.