ബാഡ്മിന്റൺ കളിക്കാൻ പോവുകയാണോ?? കുഞ്ചാക്കോ ബോബന്റെ മകന്റെ ചിത്രം വൈറൽ..!

ബാഡ്മിന്റൺ കളിക്കാൻ പോവുകയാണോ?? കുഞ്ചാക്കോ ബോബന്റെ മകന്റെ ചിത്രം വൈറൽ..!

ഒരുപക്ഷേ മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിന്റെ കുഞ്ഞിന്റെ ജനനം സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിച്ചത് കുഞ്ചാക്കോ ബോബന്റെ ആയിരിക്കും. ഒരുപാട് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ചാക്കോച്ചന് കുഞ്ഞു പിറന്നത്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ഓരോ നിമിഷങ്ങൾ ചാക്കോച്ചൻ പങ്കുവെക്കുമ്പോൾ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കാറുണ്ട്.

മകൻ ജനനത്തോട് ഒരുപാട് മാറ്റങ്ങളാണ് ചാക്കോച്ചന്റേയും ഭാര്യ പ്രിയയുടെ ജീവിതത്തിൽ ഉണ്ടായത്. 14 വർഷത്തെ കാത്തിരിപ്പിന് ഒടുവിലായിരുന്നു കുഞ്ഞു ജനിച്ചത്. ‘ഇസഹാക്ക്’ കുഞ്ഞിന് ഇരുവരും ചേർന്ന് നൽകിയ പേര്. ഇസ എന്നാണ് എല്ലാവരും അവനെ വിളിക്കുന്നത്. ഇസയുടെ മാമോദീസ ചടങ്ങിന്റെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും ഇസയുടെ ഫോട്ടോ വൈറലായിരിക്കുകയാണ്. കൊറോണ കാലമായതുകൊണ്ട് മിക്ക താരങ്ങൾ വീട്ടിൽ കുടുംബത്തോടൊപ്പമാണ്. ബാഡ്മിന്റൺ കളിക്കാൻ വേണ്ടി ബാറ്റിന്റെയും കോർക്കിന്റെയും അടുത്ത് കിടക്കുന്ന ഫോട്ടോയാണ് ചാക്കോച്ചൻ പങ്കുവച്ചത്. അടുത്ത മാസമാണ് ഇസഹാക്കിന്റെ ഒന്നാമത്തെ പിറന്നാൾ.

ഇസ ബാഡ്മിന്റൺന്റെ ആദ്യ പാഠങ്ങൾ പഠിക്കുകയാണെന്ന് ചാക്കോച്ചൻ കുറിച്ചു. നേരത്തെ നടി നവ്യാ നായരുടെ മകന് താരം വീട് വൃത്തിയാക്കുന്ന കാര്യങ്ങൾ പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതുപോലെ തന്നെ നടൻ ബിജു മേനോനും മകനും വീട്ടിൽ അലങ്കാര പണികൾ ചെയ്യുന്ന ചിത്രം സംയുക്ത വർമ്മ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരുന്നു.

CATEGORIES
TAGS