ലോക്ക് ഡൗൺ നാളുകളിൽ മകനെ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് നടി നവ്യാ നായർ – വീഡിയോ പങ്കുവച്ച് താരം

ലോക്ക് ഡൗൺ നാളുകളിൽ മകനെ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് നടി നവ്യാ നായർ – വീഡിയോ പങ്കുവച്ച് താരം

നന്ദനത്തിലൂടെ മലയാള സിനിമയിലേക്ക് വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് നടി നവ്യാ നായർ. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നിരുന്നു. ഇപ്പോഴിതാ താരം സിനിമയിലേക്ക് വരികയാണെന്ന് വാർത്തകൾ വന്നിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലൂടെയാണ് തിരിച്ചുവരവ് നടത്തുന്നത്.

കൊറോണ വൈറസ് പടരുന്നത് കാരണം ഇന്ത്യ ഒട്ടാകെ ലോക്ക് ഡൗണിലേക്ക് പോയിരിക്കുകയാണ്. സിനിമ താരങ്ങളും ലോക്ക് ഡൗൺ കാരണം വീട്ടിൽ തന്നെ ഇരിക്കുന്ന അവസ്ഥയാണ്. നടി സംയുക്ത വർമ്മ ബിജു മേനോനും ഭർത്താവും വീട്ടിൽ അലങ്കാരപ്പണികൾ ചെയ്യുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ നവ്യാ തന്റെ മകനായ സായി കൃഷ്ണക്ക് ലോക്ക് ഡൗൺ നാളുകളിൽ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുകയാണ്. വീടും പരിസരപ്രദേശവും വൃത്തിയാകുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ചിത്രം പങ്കുവച്ചത്.

വീഡിയോ എടുത്തുകൊണ്ട് ഓരോ കാര്യങ്ങൾ പഠിപ്പിച്ച് കൊടുക്കുന്ന നവ്യ നായരും അത് കൃത്യമായി കേട്ട് ചെയ്യുന്ന മകനെ വിഡിയോയിൽ കാണാൻ സാധിക്കും. വീട്ടിലിരിക്കുമ്പോൾ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണെന്ന ക്യാപ്ഷനോട് കൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പോസിറ്റീവ് കമന്റുകളാണ് നവ്യയുടെ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

CATEGORIES
TAGS