ഒരിക്കൽ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായിട്ട് പിന്നെ സങ്കടപ്പെട്ടിട്ട് കാര്യമില്ല..!! അനാർക്കലി മരിക്കാർ
കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ അടുത്തിടെ ഏറെ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. മലയാള സിനിമയില്‍ അടക്കം നിരവധി താരങ്ങള്‍ ആയിരുന്നു കാസ്റ്റിംഗ് കൗച്ച് കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നത്.
ഇപ്പോഴിതാ മലയാളത്തിലെ പ്രിയതാരം അനാര്‍ക്കലി മരിയ്ക്കാര്‍ കാസ്റ്റിംഗ് കൗച്ച് നെ കുറിച്ചുളള ചില അഭിപ്രായം ഒരു അഭിമുഖത്തില്‍ തുറന്നുപറയുകയാണ്. തന്റെ സിനിമ ജീവിതത്തില്‍ അങ്ങനെ ഒരു അനുഭവം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല.
ഇനി അത്തരത്തില്‍ ഒരു ദുരനുഭവം എന്നാണ് വരിക എന്ന് പറയാന്‍ സാധിക്കില്ലെന്നും ആ സാഹചര്യത്തില്‍ താന്‍ നേരിടുന്നത് എങ്ങനെയാകും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അനാര്‍ക്കലി ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. മലയാള സിനിമയില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത അനാര്‍ക്കലി പ്രേക്ഷകശ്രദ്ധ വളരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത താരമാണ്.
പ്രശസ്തിക്കുവേണ്ടി ഒരിക്കല്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറായാല്‍ പിന്നീട് അത് എവിടെ ചെന്ന് അവസാനിക്കുമെന്ന് പറയാനാകില്ലെന്നും ശേഷം അവര്‍ക്ക് ജീവിതത്തില്‍ നേരിടേണ്ടി വരുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ആയിരിക്കുമെന്നും താരം തുറന്നുപറഞ്ഞു.