Search

എല്ലാവരെയും തൃപ്തിപ്പെടുത്താൻ എനിക്കാവില്ല.. ഞാൻ അതിന് ശ്രമിക്കാറുമില്ല – മനസ്സ് തുറന്ന് തപ്‌സി പന്നു

ബോളിവുഡിലും തെന്നിന്ത്യയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ പ്രിയങ്കരിയായ താരമാണ് തപ്‌സി പന്നു. സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രങ്ങളാണ് താരം ഏറെയും തിരഞ്ഞെടുക്കാറുള്ളത്.

ഇപ്പോള്‍ താരത്തിന്റെ പുതിയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിങ്ക് ,മുല്‍ക്ക് തുടങ്ങിയ സിനിമകളിലൂടെ സാമൂഹികപ്രതിബദ്ധതയുള്ള കഥാപാത്രങ്ങളുമായി താരം പ്രേക്ഷക ശ്രദ്ദ പിടിച്ചുപറ്റുകയാണ്. തപട് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

ചിത്രത്തെക്കുറിച്ച് താരം അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താന്‍ പോകുന്ന ചിത്രമായിരിക്കില്ല എന്ന് പൂര്‍ണ ബോധ്യമുണ്ടെന്നും താരം വെളിപ്പെടുത്തി. സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് ചിത്രത്തില്‍ പ്രമേയമാക്കുന്നത്.

ഭര്‍ത്താവും മുഖത്തടിച്ചതിനെതിരെ എകോടതിയില്‍ പോകുന്ന ഭാര്യയുടെ കഥാപാത്രത്തെയാണ് തപ്‌സി അവതരിപ്പിക്കുന്നത്. വിവാഹബന്ധങ്ങള്‍ ഏതുതരത്തിലുള്ളതാണെങ്കിലും ശാരീരികമായ ഉപദ്രവങ്ങള്‍ അനുവദിക്കരുത് എന്നതാണ് ഈ ചിത്രത്തിലൂടെ നല്‍കുന്ന സന്ദേശം.

CATEGORIES
TAGS
OLDER POSTആരും കെട്ടിയില്ലെങ്കിൽ നിന്നെ ഞാൻ കെട്ടിക്കോളാം..!! പ്രണയനാടകത്തിന്റെ കഥ വെളിപ്പെടുത്തി സാൻഡ്ര

COMMENTS