എന്റെ വിവാഹമോചനത്തിന് കാരണം ധനുഷ് അല്ല..!! തന്റെ മാത്രം തീരുമാനമെന്ന് അമല പോൾ
എ.എൽ വിജയ്‌യുമായി പിരിയാൻ കാരണം നടൻ ധനുഷ് അല്ലെന്ന് വ്യക്തമാക്കി തെന്നിന്ത്യൻ നായിക അമല പോൾ. അടുത്തിടെ ആയിരുന്നു വിജയ് യുടെ പിതാവ് ഇരുവരും വേർപിരിയാനുള്ള കാരണക്കാരൻ ധനുഷ് ആണെന്ന് വ്യക്തമാക്കിയത്.
വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. എങ്കിലും അമല ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ തൻറെ വിവാഹമോചന കഥകളെക്കുറിച്ച് പലതരം വാർത്തകൾ വരുന്നതിനാൽ അതിന് താരം വ്യക്തമായ മറുപടി നൽകുകയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വാർത്ത തികച്ചും തെറ്റാണെന്നും വിവാഹമോചനം തങ്ങൾ ഇരുവരും കൂടി എടുത്ത തീരുമാനം ആണെന്നും അതിൽ ആരുടെയും ഇടപെടൽ നടന്നിട്ടില്ലെന്നും അമല വ്യക്തമാക്കി. ഈ കഴിഞ്ഞ ദിവസമാണ് വിജയ്‌യുടെ അച്ഛൻ ധനുഷ് കാരണമാണ് വിജയ് ബന്ധംവേർപിരിഞ്ഞതെന്ന് പറഞ്ഞത്.
തൻറെ വിവാഹമോചനത്തിൽ ധനുഷിന് പങ്കില്ലെന്നും ഇത് വ്യക്തിപരമായ കാര്യങ്ങളാണെന്നും രണ്ടാമത്തെ വിവാഹം ഉടനുണ്ടാകുമെന്നും താരം തുറന്നുപറഞ്ഞു. മാത്രമല്ല തന്റെ പുതിയ ചിത്രങ്ങൾ പൂർത്തിയായശേഷം വിവാഹത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ആരാധകരുമായി വെളിപ്പെടുത്തുമെന്നും കൂട്ടിച്ചേർത്തു.