Search

ആരും കെട്ടിയില്ലെങ്കിൽ നിന്നെ ഞാൻ കെട്ടിക്കോളാം..!! പ്രണയനാടകത്തിന്റെ കഥ വെളിപ്പെടുത്തി സാൻഡ്ര

ഏഷ്യാനെറ്റിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് ഹൗസില്‍ സംഭവിക്കുന്നത് വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ്. 50 ദിവസം പിന്നിട്ടപ്പോള്‍ വീട്ടിലേക്ക് കടന്നുവന്നത് അഞ്ചുപേരാണ്. പിന്നണി ഗാനരംഗത്ത് സജീവമായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരാണ് ഇത്തവണത്തെ പുതിയ മത്സരാര്‍ത്ഥികള്‍.

മറ്റുള്ളവര്‍ കണ്ണിന് അസുഖം കാരണം വിദഗ്ധചികിത്സയ്ക്കായി പുറത്തു പോയതിനു ശേഷം വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയവര്‍ ആയിരുന്നു. സുജോയും സാന്‍ഡ്രയും വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ പഴയ പ്രണയം വീണ്ടും ആവര്‍ത്തിക്കുമോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയാന്‍ ഏറെ ആകാംഷ.

പക്ഷെ രണ്ടാളും വന്നപ്പോള്‍ രണ്ടും രണ്ടു വഴിക്കായി എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ആദ്യം പ്രണയം നടിച്ച് സുജോ സ്ട്രാറ്റജി പ്ലാന്‍ ചെയ്യുകയായിരുന്നുവെന്നും സാന്‍ഡ്ര വ്യക്തമാക്കി. മാത്രമല്ല ഇരുവരും പരസ്പരം അടുത്തുവെന്നും സുജോയ്ക്ക് പുറത്തു മറ്റൊരു കാമുകിയുണ്ടായിരുന്നത് എനിക്കറിയാമായിരുന്നു.

ഇത്ര ഡീപ് ആയി ബന്ധമായിരുന്നു എന്നു തനിക്ക് അറിയില്ലായിരുന്നുവെന്നും സാന്‍ഡ്ര പറഞ്ഞു. കണ്ണിന് അസുഖം വന്നപ്പോള്‍ ഇതൊക്കെ പുറത്തു പോയപ്പോള്‍ ആരും തന്നെ കിട്ടിയില്ലെങ്കില്‍ തന്നെ സുജോ കെട്ടിക്കോളാം എന്ന് പറയുകയും ചെയ്തു എന്ന് കഴിഞ്ഞ ദിവസം ജസ്ലയോട് പറഞ്ഞു.

ഇതിനുപുറമെ പ്രണയം അഭിനയിക്കാമെന്ന് ആശയം ആദ്യം പറഞ്ഞ് സാന്‍ഡ്രയായിരുന്നുവെന്നും സുജേ ഫുക്രുവിനോട് പറഞ്ഞു. എന്തായാലും പുറത്തുനിന്ന് വന്നവർ എല്ലാം കണ്ടിട്ടാണോ വന്നതെന്ന് ആളുകളുടെ സംശയം.

CATEGORIES
TAGS
NEWER POSTഎല്ലാവരെയും തൃപ്തിപ്പെടുത്താൻ എനിക്കാവില്ല.. ഞാൻ അതിന് ശ്രമിക്കാറുമില്ല – മനസ്സ് തുറന്ന് തപ്‌സി പന്നു

COMMENTS