അറിഞ്ഞാൽ ഞെട്ടും!! 20 വർഷം കഴിഞ്ഞിട്ടും ശാലിനിക്ക് നൽകിയ ആ ഉറപ്പ് അജിത്ത് തെറ്റിച്ചിട്ടില്ല..!!
പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് അജിത്തും ശാലിനിയും .ഇരുവരുടെയും വിശേഷങ്ങളറിയാൻ ആരാധകർക്ക് ഏറെ ആകാംക്ഷയാണ്. തമിഴിൽ ഏറ്റവും തിരക്കു നിറഞ്ഞ താരം കൂടിയാണ് അജിത്. ഇരുവരും ഒരുപാട് നാൾ പ്രണയിച്ച ശേഷമാണ് വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്.
അജിത്ത് ഒരേ സമയം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യാറില്ല പക്ഷേ ചെയ്യുന്നത് അത്രയും പ്രേക്ഷകപ്രീതി നേടിയെടുക്കുന്നതും ആണ്. അജിത്ത് എവിടെപ്പോയാലും കുടുംബവുമൊത്ത് എവിടെത്തിരിഞ്ഞാലും ക്യാമറകണ്ണുകൾ പിന്നാലെ ഉണ്ടാകും. ഇരുവരുടെയും കാര്യങ്ങളും വിശേഷങ്ങളും അറിയാൻ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
ഇപ്പോഴിതാ അജിത്ത് ശാലിനിക്ക് നൽകിയ ഒരു ഉറപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാസത്തിൽ 15 ദിവസം മാത്രമേ ഷൂട്ടിങ്ങിന് പോകുകയുള്ളുവെന്നും ബാക്കിയുള്ള സമയം കുടുംബത്തിനുവേണ്ടി ചിലവഴിക്കും എന്നാണ് അജിത് ശാലിനിക്ക് നൽകിയ ഉറപ്പ്.
എത്ര തിരക്കുണ്ടെങ്കിലും ടൈറ്റ്ഷെഡ്യൂൾ ആണെങ്കിലും കൊടുത്ത വാക്ക് ഒരിക്കലും തെറ്റിക്കാറില്ലെന്നും തങ്ങൾ കുടുംബബന്ധത്തെ അത്രയേറെ സ്നേഹിക്കുന്നുണ്ടെന്നും താരങ്ങൾ പറയുന്നു. എന്തായാലും ആരാധകർ ഇത് ഏറ്റെടുത്തിട്ടുണ്ട്. വലിമൈ ആണ് അജിത്തിന്റെ പുതിയ ചിത്രം.