അന്ന് ഞാൻ അവനെ ശകാരിച്ചു, പിന്നീട് അവൻ എന്നെ തിരുത്തി – മരുമകനെകുറിച്ച് താര കല്യാൺ
നടി താരകല്യാണിന്റെ മകൾ സൗഭാഗ്യ വെങ്കിടേഷിന്റെ കല്യാണം ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ വച്ചായിരുന്നു വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സൗഭാഗ്യ തന്റെ കാമുകനും സുഹൃത്തുമായ അർജ്ജുനെ വിവാഹം ചെയ്തത്. സുഹൃത്തുക്കളും അടുത്തുള്ള ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ് പക്ഷേ ഗംഭീരമായാണ് നടന്നത്.
ഇരുവരുടെയും വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹസത്കാരത്തിന് നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ആട്ടവും പാട്ടുവമായി ഗംഭീരമായാണ് വിവാഹസത്കാരം നടന്നത്. ബ്രാഹ്മണ ആചാരപ്രകാരമായിരുന്നു വിവാഹം.
ഇപ്പോഴിതാ സൗഭാഗ്യ അമ്മ താരകല്യാൺ തന്റെ മരുമകനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അർജ്ജുൻ എന്റെ വിദ്യാർത്ഥി ആയിരുന്നു. പണ്ട് മറ്റൊരു കുട്ടി ചെയ്ത തെറ്റിന് ഞാൻ അവനെ വഴക്ക് പറഞ്ഞിരുന്നു. സാധാരണ അധ്യാപകർ വഴക്ക് പറഞ്ഞാൽ വിദ്യാർത്ഥികൾ പിന്നെ അവരോട് മിണ്ടാറില്ല.
പക്ഷേ അർജ്ജുൻ അങ്ങനെ അല്ലായിരുന്നു. വഴക്ക് കിട്ടിയപ്പോൾ അവൻ മിണ്ടാതിരുന്നില്ല. അവന്റെ അടുത്ത് വന്നു മിണ്ടി. തെറ്റ് ചെയ്തത് ഞാനല്ല, പിന്നെ എന്തിനാ ടീച്ചർ എന്നെ വഴക്ക് പറഞ്ഞതെന്ന് അവൻ എന്നോട് ചോദിച്ചു. അത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമമായി.
എന്നെ തിരുത്തിയ കുട്ടിയാണ് അർജ്ജുൻ. സന്തോഷപൂർവ്വം ഞാൻ എന്റെ മകളെ അർജുനെ ഏൽപ്പിക്കുന്നു. താരകല്യാൺ ഓർത്തെടുത്ത് പറഞ്ഞു. വിവാഹസത്കാരത്തിനായിരുന്നു താരകല്യാണിന്റെ ഈ വാക്കുകൾ. ഇതാണിപ്പോൾ സമൂഹമാധ്യമങ്ങൾ വൈറലായിരിക്കുന്നത്.