അത്തരത്തിലുള്ള വേഷങ്ങൾ തുടർച്ചയായി വന്നപ്പോൾ തമിഴ് സിനിമയോട് ബൈ പറഞ്ഞു..!! തുറന്ന് പറഞ്ഞ് അനുമോൾ
മലയാള സിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയായ നടിയാണ് അനുമോള്‍. മലയാളത്തിലും തമിഴിലും ഒരുപോലെ താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. മലയാളത്തില്‍ അല്പം പച്ച പിടിച്ചു കഴിഞ്ഞാലുടന്‍ നടിമാര്‍ അന്യഭാഷകളിലേക്ക് ചേക്കേറുന്നത് പതിവു കാഴ്ചയാണ്.
അനുവും അതുപോലെ തമിഴില്‍ അഭിനയിച്ചിരുന്നു. പക്ഷേ സാധാരണ നടിമാര്‍ക്ക് ലഭിക്കുന്നതു പോലുള്ള ഒരു സ്വീകരണം ആയിരുന്നില്ല തമിഴില്‍ നിന്നും അനുവിന് ലഭിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ പല മോശം പ്രതികരണങ്ങളും ആരാധകരില്‍ നിന്നും ലഭിച്ചു.
കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് താരം തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴില്‍ അഞ്ചോളം ചിത്രങ്ങള്‍ ചെയ്യുകയും ചെയ്തു. അവസാനമായി അഭിനയിച്ചത് ഷട്ടര്‍ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റിമേക്കായിരുന്നു.
ചിത്രത്തില്‍ ഒരു വ്യഭിചാരിയുടെ വേഷമായിരുന്നു താരത്തെ തേടിയെത്തിയത്. ഇത്തരം വേഷങ്ങള്‍ തന്നെ തുടര്‍ച്ചയായി വന്നപ്പോള്‍ താന്‍ അത് നിഷേധിച്ചു എന്നും നല്ല വേഷങ്ങള്‍ വന്നാല്‍ മാത്രമേ തമിഴിലേക്ക് ഇനി തിരിച്ചു പോകുന്നുള്ളു എന്ന് തീരുമാനിച്ചെന്നും അനു ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
താരത്തിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ആണ്. ചിത്രം മികച്ച അഭിപ്രായത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്യ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന് അനുയാത്ര എന്ന ഒരു യൂട്യൂബ് ചാനലും ഉണ്ട്.