‘സ്‌ക്രീനുകളിൽ ഹൃദയം കീഴടക്കാനും, വീട്ടിൽ സൂപ്പർ ഡാഡിയാകാൻ പറ്റുന്നതും മാന്ത്രികമാണ്..’ – അച്ഛന് ആശംസകൾ അറിയിച്ച് ഗോകുലിന്റെ കുറിപ്പ്

മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒരു മികവുറ്റ പൊതുപ്രവർത്തകനും അതുപോലെ തന്നെ ജാതി-മത വ്യത്യസമില്ലാതെ എല്ലാ ജനങ്ങളെയും ഒരുപോലെ സഹായിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിന് ഉടമയുമാണ് സുരേഷ് ഗോപി എം.പി. 90-റുകളിൽ മലയാള സിനിമയിൽ ഒരുപാട് സൂപ്പർഹിറ്റുകൾ സമ്മാനിച്ച നടനാണ് അദ്ദേഹം.

രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ഒരുപാട് വിമർശനങ്ങൾ കേട്ടെങ്കിലും അദ്ദേഹത്തിന്റെ പ്രവർത്തികളിലൂടെ എല്ലാവരുടെയും വായടപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 5 വർഷത്തിന് ശേഷം ഈ കഴിഞ്ഞ വർഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചുവരികയും ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നായി ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമ അത് മാറുകയും ചെയ്‌തിരുന്നു.

സുരേഷ് ഗോപിക്ക് പുറമേ ശോഭന, ദുൽഖർ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിരുന്നു. ജന്മദിനത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ എല്ലാവരും തന്നെ അദ്ദേഹത്തിന് ആശംസകൾ അറിയിച്ച് പോസ്റ്റുകൾ ഇട്ടിരുന്നു. കൂട്ടത്തിൽ മകനും നടനുമായ ഗോകുൽ സുരേഷ് എഴുതിയ കുറിപ്പാണ് ഏറെ ശ്രദ്ധനേടുന്നത്.

‘അച്ഛാ, നിങ്ങൾ എനിക്ക് പുണ്യാത്മാവും അതുപോലെ തന്നെ നൊസ്റ്റാൾജിയയും ഓർമ്മകളും നിറഞ്ഞ ഒരാളുമാണ്. ഒരേ സമയത്ത് സ്‌ക്രീനുകളിൽ ഹൃദയം കീഴടക്കാനും, വീട്ടിൽ സൂപ്പർ ഡാഡിയാകാൻ പറ്റുന്നതും മാന്ത്രികമാണ്. നിങ്ങൾ എല്ലായ്പ്പോഴും നിങ്ങൾ പറയുന്ന സിംബയാണെങ്കിലും എന്റെ പക്വതയില്ലാത്ത സിംബ പക്ഷേ നിങ്ങൾ ഒരു രാജാവാണ്.

നിങ്ങൾ എത്ര അവധിയെടുത്താലും സ്‌ക്രീനുകൾ മോഷ്ടിക്കാൻ നിങ്ങൾ വീണ്ടും മടങ്ങിയെത്തുമ്പോൾ, നിങ്ങൾ എന്നിലെ ഫാൻ‌ബോയിയെ എപ്പോഴും വിസ്മയിപ്പിക്കുന്നു..! എന്നെ പ്രചോദിപ്പിക്കുന്ന ഈ പാതയിലൂടെ കൊണ്ടുപോയതിന് നന്ദി അച്ഛാ.. ജന്മദിനാശംസകൾ..’ – ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്കിൽ ഫോട്ടോയോടൊപ്പം കുറിച്ചു.

CATEGORIES
TAGS