വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ..!! അമ്മയുടേയും മകളുടേയും പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാർ..!! അമ്മയുടേയും മകളുടേയും പാട്ട് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെയും തെന്നിന്ത്യയുടെയും പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് സിതാര കൃഷ്ണകുമാര്‍. ഇപ്പോഴിറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലും സിതാര പാടിയിട്ടുണ്ട്. ഫ്‌ളവേര്‍സില്‍ ഒരു മ്യൂസിക് റിയാലിറ്റി ഷോയുടെ ജഡ്ജ് കൂടിയാണ് താരം. താരത്തിന്റെ മകള്‍ സാവന്‍ ഋതുവും അമ്മയുടെ പാട്ടിന്റെ വഴിയെ തന്നെ കടന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെ മകള്‍ സായുവിന്റെ ഗാനങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.

സിതാരയും മകളുമൊന്നിച്ചുള്ള നിരവധി ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഈ ജാതിക്കാ തോട്ടം എന്ന പാട്ട് അതിമനോഹരമായി പാടി സായു വീണ്ടും സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്.

സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസ് ആണ് സായുവിന്റെ മനോഹരമായ ഗാനം ആരാധകരുമായി പങ്കുവച്ചത്. വല്യ സ്റ്റാറിന്റെ കുഞ്ഞി സ്റ്റാര്‍ എന്ന കുറിപ്പോടെയാണ് വിഡിയോ സോഷ്യൽ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. കുറച്ച് നാള്‍ മുന്നെ സായു സിതാരയോടൊപ്പം ‘പുലരിപ്പൂ പോലെ ചിരിച്ചും’ എന്ന പാട്ട് പാടിയതും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. മകളുടെ ഗാനം ഇനി എന്ന് സിനിമയിലൂടെ കേള്‍ക്കാം എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. നിരവധി പേരാണ് വീഡിയോ കണ്ടത്.

https://www.facebook.com/justinvargheseofficial/videos/3244125718937875/?v=3244125718937875
CATEGORIES
TAGS

COMMENTS