ജഗതിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ തിളങ്ങി ബിഗ്‌ ബോസ് താരങ്ങൾ..!!

ജഗതിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ തിളങ്ങി ബിഗ്‌ ബോസ് താരങ്ങൾ..!!

മലയാള സിനിമയുടെ അമ്പിളിക്കല ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സോഷ്യല്‍ മീഡിയ വഴി താരം തന്നെയാണ് തന്റെ വിവാഹവാര്‍ത്ത ആരാധകര്‍ക്കായി ആദ്യം പങ്കുവച്ചത്. അഭിനേത്രിയായും അവതാരികയായും താരം മലയാളികളുടെ മുന്നില്‍ ഒട്ടേറെ തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചുരുക്കം ചില സിനിമകളില്‍ മാത്രമെ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുള്ളു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജിജിന്‍ ജഹാംഗീര്‍ ആണ് താരത്തിന്റെ വരന്‍. മുംബൈയില്‍ പൈലറ്റായി ജോലിചെയ്യുകയാണ്. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ വച്ച് നടന്ന വിവാഹവിരുന്നില്‍ ബീഗ്‌ ബോസിലെ താരങ്ങളെല്ലാം പങ്കെടുത്തു. ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയലൂടെ പുറത്ത് വന്നിട്ടുണ്ട്.

ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ലെന്നും എന്റെ ഹൃദയം നിനക്ക് ആശ്രയവും എന്റെ കൈ നിനക്ക് വീടുമായിരിക്കുമെന്നും താരത്തിന്റെ ഭാവി വരന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ശ്രീലക്ഷ്മി വിവാഹവാര്‍ത്ത പങ്കുവച്ചത്. വൈകാതെ തന്നെ താന്‍ മിസിസ് ആവുമെന്നും എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും താരം കൂട്ടിചേര്‍ത്തു. വനിതയ്ക്ക് ഇത്തവണത്തെ ലക്കത്തിന് നല്‍കിയ അഭിമുഖത്തില്‍ താരത്തിന്റെ വിവാഹ സ്വപ്നങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS