തന്നെ ഇവിടെ നിര്‍ത്തല്ലെ തിരിച്ചു കൊണ്ടുപോകൂ..!! ഫഹദിനോട് നസ്രിയ

തന്നെ ഇവിടെ നിര്‍ത്തല്ലെ തിരിച്ചു കൊണ്ടുപോകൂ..!! ഫഹദിനോട് നസ്രിയ

മലയാളത്തിലെ പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദും. വിവാഹ ശേഷം നസ്രിയ നാലു വര്‍ഷക്കാലം അഭിനയത്തില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ കൂടെയിലൂടെയായിരുന്നു തിരിച്ച് വരവ് നടത്തിയത്.

ശേഷം നിര്‍മാതാവായും പുതിയ ചുവടുകള്‍ക്ക് തുടക്കം കുറിച്ചു. ഇപ്പോഴിതാ ഫഹദുമൊത്ത് ട്രാന്‍സിലൂടെ വീണ്ടും തിരിച്ചെത്തുകയാണ്. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിന്റെ നായികയായി നസ്രിയ എത്തുന്ന ചിത്രമാണ് ട്രാന്‍സ്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ തന്റെ ജീവിതത്തിലെ സുന്ദര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ പോസ്റ്റ് വൈറലാകുകയാണ്. “എന്നെ തിരിച്ചു കൊണ്ടുപോകൂ” എന്ന തമാശയോടെയുള്ള അടിക്കുറിപ്പോടെയാണ് പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. ഫോട്ടോ പകര്‍ത്തിയത് ഫഹദ് ആണ്. ഇരുവരും ഒന്നിക്കുന്ന ട്രാന്‍സ് നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസം താരം ഫഹദുമൊത്തുള്ള മറ്റൊരു ചിത്രം പങ്കുവച്ചിരുന്നു. ചിത്രം വളരെ പെട്ടന്ന് വൈറലാകുകയാണ്.

CATEGORIES
TAGS

COMMENTS