‘മോനെ ഷെയിനെ, മോഹൻലാൽ എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അയാൾക്ക് 22 വയസ്സാണ് പ്രായം..’- ശ്രീകുമാരൻ തമ്പി

‘മോനെ ഷെയിനെ, മോഹൻലാൽ എന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ അയാൾക്ക് 22 വയസ്സാണ് പ്രായം..’- ശ്രീകുമാരൻ തമ്പി

ഷെയിൻ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പ്രശനങ്ങൾ ഓരോ ദിവസം കഴിയുംതോറും വഷളായി വരികയാണ്. പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ കൂടിയും പരിഹാരമാർഗ്ഗങ്ങൾ ഒന്നും തന്നെ ഇതുവരെ നിലവിൽ വന്നിട്ടില്ല. ഈടെ, ഇഷ്ഖ്, കുമ്പളങ്ങി നെറ്റ്‌സ് തുടങ്ങിയ ഹിറ്റ് സിനിമകളിൽ അഭിനയിച്ച് നിക്കുമ്പോഴായിരുന്നു ഷെയിൻ നിഗം ഇത്തരത്തിലുള്ള വിവാദങ്ങളിൽ ചെന്നുപ്പെട്ടത്.

ഇപ്പോഴിതാ സംവിധായകൻ ശ്രീകുമാരൻ തമ്പി ഷെയിൻ ഒരു തുറന്ന് കത്ത് എഴുതി മുന്നോട്ട് വന്നിരിക്കുകയാണ്. അതിന് അദ്ദേഹം നടൻ മോഹൻലാലിൻറെ അച്ചടക്കതെ പറ്റിയും കൃത്യനിഷ്ഠയെ പറ്റിയും പറഞ്ഞുകൊണ്ടാണ് കുറിപ്പ് എഴുതിരിക്കുന്നത്. അത്തരത്തിലുള്ള പെരുമാറ്റവും കഠിനാദ്ധ്വാനവുമാണ് മോഹൻലാൽ എന്ന നടനെ ഇന്നത്തെ ഈ നിലയിൽ എത്തിച്ചതെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു. മുന്നേറ്റം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ നടൻ മമ്മൂട്ടിയും എല്ലാവരോടും നല്ല അച്ചടക്കം പാലിച്ചിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വന്തം തെറ്റുകൾ സ്വയം തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴാണ് ലക്ഷ്യബോധമുള്ള ഒരു കലാകാരനാകുന്നതെന്ന് അദ്ദേഹം കുറിച്ചു. അച്ഛൻ അബിയുടെ ആഗ്രഹം പോലെ ഷെയിൻ വലിയ ഉയരങ്ങളിൽ എത്തട്ടേയെന്നും അതിന് എല്ലാ നന്മകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഷെയിൻ എതിരെ വിലക്ക് ഏർപ്പെടുത്തിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെ കുറിച്ച് അദ്ദേഹം ഒന്നും എഴുതിയില്ല.

പ്രതിഫലം വാങ്ങി ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ആ നടൻ സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തും ചേർന്ന് തീരുമാനിക്കുന്ന ഗെറ്റപ്പിൽ വേണം ഷൂട്ട് തീരുന്നത് വരെ അഭിനയിക്കാൻ. എത്ര മേക്ക് അപ്പ് മാൻ ഉണ്ടെങ്കിലും സ്വന്തമായി ചെയ്യുന്നതിന്റെ അത്രയും വരില്ലയെന്നും സിനിമ ഇറങ്ങുമ്പോൾ ആളുകൾ സംവിധായകനെ കുറ്റം പറയുകയുള്ളുവെന്നും നഷ്ടം സംഭവിക്കുന്നത് പ്രൊഡ്യൂസർക്ക് മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

CATEGORIES
TAGS

COMMENTS