പുലിമുരുകനിലെ നായികമാരിൽ ഒരാളായ തെന്നിന്ത്യൻ നടി നമിത ബി.ജെ.പിയിലേക്ക്..!!

പുലിമുരുകനിലെ നായികമാരിൽ ഒരാളായ തെന്നിന്ത്യൻ നടി നമിത ബി.ജെ.പിയിലേക്ക്..!!

മലയാള സിനിമകളിൽ ഏറ്റവും കളക്ഷൻ കിട്ടിയ സിനിമകളിൽ ഒന്നാണ് പുലിമുരുഗൻ. മലയാള സിനിമക്ക് എത്തിപ്പെടാൻ പറ്റാത്ത പല റെക്കോർഡുകളും തകർത്ത സിനിമകൂടിയാണ് ഇത്. 100,150 കോടി നേടുന്ന ആദ്യ മലയാള സിനിമയെന്ന പ്രതേകതയുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ആ സിനിമയിലെ നായിക പ്രാധാന്യമുള്ള വേഷത്തിൽ എത്തിയ തെന്നിന്ത്യൻ നടി നമിതാ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്തയാണ് വരുന്നത്.

എന്നാൽ താരം നേരത്തെ എ.ഐ.ഡി.എം.കെയിൽ അംഗത്വം സ്വീകരിച്ചിരുന്നു. 2016-ൽ ആയിരുന്നു അത്. അന്ന് ജയലളിതയോടുള്ള ഇഷ്ടംകൊണ്ടാണ് താരം അംഗത്വം എടുത്തിരുന്നതെന്ന് പറഞ്ഞിരുന്നു. ജയലളിതയുടെ സാന്നിധ്യത്തിൽ ആയിരുന്നുഅന്ന് പാർട്ടിയിൽ ചേർന്നത്.

2000-ൽ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2001-ലാണ് നമിത കപൂർ എന്ന നമിത സിനിമയിലേക്ക് ചുവടുവച്ചത്. തെലുങ്ക് സിനിമയായ ‘സൊന്തം’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ബ്ലാക്ക് സ്‌റ്റാലിനാണ് ആദ്യ മലയാള ചിത്രം. എന്തായാലും താരം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.

CATEGORIES
TAGS

COMMENTS