‘മാസ്കുവെച്ച് വേറെ ലെവൽ ലുക്കുമായി അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

‘മാസ്കുവെച്ച് വേറെ ലെവൽ ലുക്കുമായി അശ്വതി ശ്രീകാന്ത്..’ – ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ഫ്‌ളവേഴ്‌സ് ടി.വിയിൽ സംപ്രേക്ഷണം ചെയ്ത കോമഡി സൂപ്പർ നൈറ്റ്സ് എന്ന പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അശ്വതി ശ്രീകാന്ത്. 2010ൽ റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി ജോലി ആരംഭിച്ച അശ്വതി പിന്നീട് ചാനലിലേക്ക് എത്തിയത് 2014-ലാണ്. നിരവധി പ്രോഗ്രാമുകളിൽ അവതാരകയായി തിളങ്ങിയ ആളാണ് അശ്വതി.

സമൂഹമാധ്യമങ്ങളിൽ സാമൂഹിക വിഷയങ്ങളോട് പ്രതികരിക്കുന്ന ഒരാളുകൂടിയാണ് അശ്വതി. അതിമനോഹരമായി എഴുതുന്ന അശ്വതി തന്റെ വാക്കുകൾകൊണ്ട് എപ്പോഴും ആരാധകരെ വിസ്മയിപ്പിക്കാറുണ്ട്. ‘ഠാ ഇല്ലാത്ത മുട്ടായികൾ’ എന്നെയൊരു പുസ്തകം അശ്വതി എഴുതിയിട്ടുണ്ട്. മികച്ച അഭിപ്രായമാണ് അശ്വതിയുടെ ആ പുസ്തകത്തിന് ലഭിച്ചത്.

കുസൃതി നിറഞ്ഞ സംസാരവും ഒരുപാട് കടംകഥകളുമായി കോമഡി നൈറ്റിസിൽ സുരാജിനൊപ്പം ചിരിപ്പിച്ച അശ്വതി ഒരുപാട് ആരാധകരെ സ്വന്തമാക്കി. കുട്ടികൾക്ക് നല്ല കഥകൾ പറഞ്ഞുകൊടുക്കാൻ വേണ്ടി അശ്വതി ഒരു യൂട്യൂബിൽ ഒരു ചാനൽ തുടങ്ങിയിട്ടുണ്ട്. മിട്ടായി കഥകൾ എന്ന പേരിൽ തുടങ്ങിയ ചാനലിൽ ഒരുപാട് കുട്ടികൂട്ടുകാരുടെ പിന്തുണയുമുണ്ട്.

ഇപ്പോഴിതാ ഫാഷൻ ഫോട്ടോഗ്രാഫിങ് ടീമായ ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിക്ക് വേണ്ടി അശ്വതി ചെയ്ത ഫാഷൻ ഫോട്ടോഗ്രാഫി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അശ്വതി സലീലിന്റെ അശ് ക്രീയേഷൻസാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് അശ്വതി ധരിച്ചിരിക്കുന്നത്.

ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ഫോട്ടോഷൂട്ടിൽ ചുവപ്പ് നിറത്തിൽ തന്നെയുള്ള മാസ്ക് വച്ചുള്ള ഒരു ഫോട്ടോയുമുണ്ട്. മേക്കപ്പ് ഇല്ലാത്ത അശ്വതിയെ കാണാനാണ് ഭംഗിയെന്നും ചിലർ കമന്റുകൾ ഇട്ടിട്ടുണ്ട്. എന്തായാലും അശ്വതിയുടെ വേറിട്ട ലുക്കിന് കൂടുതലും നല്ല കമന്റുകളാണ്.

CATEGORIES
TAGS