പോലീസ് വീട്ടിൽ വന്ന് പൊക്കുമ്പോൾ വിവരം അറിയും..!! വ്യാജവാർത്ത മെനയുന്നവർക്ക് താക്കീതുമായി നടി ശാലു കുര്യൻ

ആര്‍ട്ടിസ്റ്റുകളുടെ പേജിലും ചിത്രങ്ങളിലും അശ്ലീലവും അനുചിതവുമായ അഭിപ്രായങ്ങള്‍ പോസ്റ്റുചെയ്യുന്ന ആളുകള്‍ക്ക് താക്കീതുമായി സിനിമാ സീരിയല്‍ നടി ശാലു കുര്യന്‍. താരങ്ങളെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ കഥകള്‍ മിക്കതും നുണ പ്രചാരണങ്ങള്‍ ആണെന്നും ഇത്തരം വാര്ത്തകള്‍ പടച്ചുവിടുന്നവര്‍ സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടന്നു അറിഞ്ഞിരിക്കുന്നത് നല്ലതാണെന്നും താരം തുറന്നടിച്ചു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തുറന്നെഴുതിയത്.

ആനന്ദത്തിനു വേണ്ടി കുറ്റകരമായ ഇത്തരം പ്രവര്‍ത്തി ചെയ്യേണ്ടി വരുമ്പോള്‍ സാമ്പത്തികമായും കേസ് പരം ആയിട്ടും ഒരുപാടു കഷ്ടതകള്‍ അനുഭവിക്കേണ്ടി വരുമെന്നും യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോകളും ചിത്രങ്ങളും മറ്റും പോസ്റ്റുചെയ്യുകയും അശ്ലീല കമന്റ് ചെയ്യുന്നവര്‍ക്കും ഇത് ബാധകമാണെന്നു ഓര്‍ത്തിരിക്കുന്നത് നല്ലതാണെന്നും താരം പറഞ്ഞു.

സോഷ്യല്‍ മീഡിയ വളരെ ശക്തവും ഇരുതല മൂര്‍ച്ചയുള്ള വാളും ആണ് എന്നതില്‍ സംശയമില്ല സ്ത്രീകളെ കുറിച്ച് മോശം വാക്കുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവ പോസ്റ്റുചെയ്യുന്നതിന് മുമ്പ് വരും വരായ്കകളെ കുറിച്ച് ചിന്തിച്ചുകൊണ്ട് പ്രവൃത്തിക്കാനും താരം താക്കീത് നല്‍കി. ഈ തൊഴിലില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന എല്ലാ വനിതാ കലാകാരികള്‍ക്കും വേണ്ടി താന്‍ അഭ്യര്‍തഥിക്കുകയാണെന്ന് കൂട്ടിചേര്‍ത്ത് പോസ്റ്റ് അവസാനിപ്പിച്ചു.

CATEGORIES
TAGS

COMMENTS