കേരളത്തിന്റെ പൊങ്കാല ഏറ്റു; സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ..!!

കേരളത്തിന്റെ പൊങ്കാല ഏറ്റു; സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ..!!

ബംഗ്ലാദേശിന് എതിരായ T20 ടീമിൽ ഇടംപിടിച്ചിരുന്ന സഞ്ജു സാംസൺ വീണ്ടും ടീമിൽ. പരിക്കേറ്റ ശിഖർ ധവാന് പകരമായാണ് സഞ്ജുവിനെ തിരഞ്ഞെടുത്തത്. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ സഞ്ജു ടീമിൽ ഉണ്ടായിരുന്നെങ്കിൽ കൂടിയും പ്ലെയിങ് ഇലവനിൽ ഇടംനേടിയിരുന്നില്ല. അതെ തുടർന്ന് കേരളത്തിൽ നിന്നുള്ള ആരാധകരുടെ ശക്തമായ പ്രതിഷേധം ഇന്ത്യൻ ടീമിന്റെ ഒഫീഷ്യൽ പേജിൽ ഉണ്ടാരുന്നു.

നിരവധി പൊങ്കാലകളും ട്രോളുകളും പേജിൽ കുമ്മിഞ്ഞു കൂടിയിരുന്നു. ഋഷഭ് പന്തിന് നിരന്തരം അവസരം നൽകുന്നതും അത് പാഴാക്കുന്നതും കണ്ട് സഹികെട്ടാണ് ആരാധകർ പൊങ്കാല ഇട്ടത്. എന്നാൽ 3 കളിയിലും സഞ്ജുവിന് അവസരം കിട്ടിയില്ല എന്നുമാത്രമല്ല വിൻഡീസിന് എതിരായ ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തുകയും ചെയ്തില്ല. ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് ആയി വന്ന ശേഷമുള്ള ആദ്യത്തെ സീരീസ് ആയിരുന്നു ഇത്.

എന്തായാലും ഒരിക്കൽ കൂടി ടീമിൽ ഇടംപിടിച്ചിരിക്കുകയാണ് സഞ്ജു. കളിക്കുമോ ഇല്ലയോ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും. ഡിസംബർ ആറിനാണ് വിൻഡീസിന് എതിരായ ആദ്യ T20 മത്സരം. കാൽമുട്ടിനാണ് ശിഖർ ധവാന് പരിക്കേറ്റിരിക്കുന്നത്.

CATEGORIES
TAGS

COMMENTS