‘നീല പുഷ്പം കൈയിലേന്തി തന്റെ പുത്തൻ ഡിസൈൻ അവതരിപ്പിച്ച് പൂർണിമ..’ – അത്യാര്‍കര്‍ഷകമെന്ന് ആരാധകർ

‘നീല പുഷ്പം കൈയിലേന്തി തന്റെ പുത്തൻ ഡിസൈൻ അവതരിപ്പിച്ച് പൂർണിമ..’ – അത്യാര്‍കര്‍ഷകമെന്ന് ആരാധകർ

സിനിമ ഇൻഡസ്ട്രിയിൽ പല മേഖലകളിൽ ജോലി ചെയ്ത അല്ലെങ്കിൽ ഇപ്പോഴും ചെയ്യുന്ന ഒരു താരമാണ് നടി പൂർണിമ ഇന്ദ്രജിത്ത്. സുകുമാരൻ കുടുംബത്തിലേക്ക് എത്തിയപ്പോഴും പൂർണിമ തനിക്ക് താല്പര്യമുള്ള മേഖലകളിൽ എല്ലാം ജോലി ചെയ്തു. മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ.

ഭർത്താവ് ഇന്ദ്രജിത്തും മക്കൾ നക്ഷത്രയും പ്രാർത്ഥനയുമെല്ലാം കട്ടക്ക് താരത്തിന്റെ കൂടെയുണ്ട്. ഒരു തമിഴ് നാട്ടുകാരിയാണെങ്കിൽ കൂടിയും കേരളത്തിലാണ് പൂർണിമ ജനിച്ചതും വളർന്നതും. കൊച്ചിയിൽ പ്രാണ എന്ന പേരിലൊരു ഡിസൈനിംഗ് ബുട്ടിക്കുണ്ട് പൂർണിമക്ക്. പൂർണിമ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾ എല്ലാം മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സെലിബ്രിറ്റി നടിമാരും, ഫാഷൻ മോഡൽസുമെല്ലാം പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് അവാർഡ് ഷോകളിലും ഫാഷൻ ഷോകളിലും എല്ലാം പങ്കെടുക്കാറുണ്ട്. അവാർഡ് ഷോകളിൽ പൂർണിമ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അണിഞ്ഞ് എത്തുന്ന നടിമാരുടെ ഫോട്ടോസ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്.

സെലിബ്രിറ്റികൾ മാത്രമല്ല സാധാരണ വീട്ടമ്മമാരും സ്ത്രീകളും പൂർണിമയുടെ പ്രാണയുടെ ഉപയോക്താക്കളാണ്. ഇപ്പോഴിതാ തന്റെ പുത്തൻ ഡിസൈൻ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പൂർണിമ. പൂർണിമ തന്നെയാണ് അതിന്റെ മോഡലായി വന്നത്. ‘സ്വഡയമണ്ട്സി’ന് വേണ്ടിയാണ് പൂർണിമ മോഡലായി എത്തിയിട്ടുള്ളത്.

‘സ്വഡയമണ്ട്സിന്റെ പ്രചാരണത്തിനായി ഇങ്ക് നീല നിറത്തിലുള്ള അത്യാര്‍കര്‍ഷകമായ റഫിൾ സാരിയും തിളങ്ങുന്ന സീക്വിനുകളുള്ള ഒരു ചിക് ബ്ലൗസുമാണ് പൂർണിമ അണിഞ്ഞിരിക്കുന്നത്. അതോടൊപ്പം അതിന് ചേരുന്ന ഡയമണ്ട് മാലയും പൂർണിമ ഇട്ടിട്ടുണ്ട്. ചിത്രത്തിന് നടി നിമിഷ സജയന്റെ മനോഹരമെന്ന് കമന്റ് ഇട്ടിട്ടുണ്ട്.

CATEGORIES
TAGS