‘കാരണം പോലും പറയാതെ എന്നെ അവരുടെ പ്രൊജെക്ടിൽ നിന്ന് മാറ്റി..’ –  WCCയുടെ തലപ്പത്തിരിക്കുന്ന സംവിധായകക്കെതിരെ ആരോപണം ഉന്നയിച്ച് കോസ്ട്യും ഡിസൈനർ..!!

‘കാരണം പോലും പറയാതെ എന്നെ അവരുടെ പ്രൊജെക്ടിൽ നിന്ന് മാറ്റി..’ – WCCയുടെ തലപ്പത്തിരിക്കുന്ന സംവിധായകക്കെതിരെ ആരോപണം ഉന്നയിച്ച് കോസ്ട്യും ഡിസൈനർ..!!

സിനിമയിലെ വനിതാ അംഗങ്ങൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണാനും അവരുടെ ഉന്നമനത്തിനും വേണ്ടി തുടങ്ങിയ സംഘടനയാണ് വുമൺ ഇൻ സിനിമ കളക്ടീവ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതകൾ ഇതിൽ അംഗങ്ങളാണ്. സംഘടനയുടെ പ്രധാന അംഗമായിരുന്നു സംവിധായിക വിധു വിൻസെന്റ് ഈ കഴിഞ്ഞ ദിവസം രാജിവച്ചത് വലിയ വാർത്ത ആയിരുന്നു.

ഇന്ന് താൻ എന്തുകൊണ്ട് രാജിവെച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് വിധു എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഡബ്ല്യൂസിസിക്കെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു. തനിക്കും മറ്റൊരു അംഗമായ പാർവതിക്കും രമ്യ നമ്പീശനും രണ്ട് നിയമമാണോ എന്ന് വിധു ചോദിച്ചു. തന്നോട് വിശദീകരണം ചോദിച്ചപോലെ അവരോട് ചോദിക്കാത്തതിനെ മറ്റ് നിരവധി ആരോപണങ്ങൾ വിധു ഉന്നയിച്ചു.

ഇപ്പോഴിതാ നിരവധി സിനിമകളിൽ കോസ്ട്യും ഡിസൈനറായി ജോലി ചെയ്ത സ്റ്റെഫി സേവ്യർ, ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്. ‘2017-ൽ, ഡബ്ല്യൂസിസിയുടെ അമരത്തിരിക്കുന്ന സംവിധായകയുടെ സിനിമയിൽ കോസ്ട്യും ചെയ്യാൻ സ്റ്റെഫിയെ വിളിച്ചിരുന്നു. വ്യക്തിപരമായി അവരോടുള്ള വിശ്വാസം കൊണ്ട് അഡ്വാൻസോ, എഗ്രിമെന്റോ ഇല്ലാതെ തന്നെ ഏൽപ്പിച്ച രണ്ടു ഷെഡ്യുളുകളിൽ ഒന്ന് സ്റ്റെഫിയും സംഘവും പൂർത്തിയാക്കി.

അവസാന ഷെഡ്യുൾ പ്രീ പ്രൊഡക്ഷനും ട്രയലും കഴിഞ്ഞിരുന്നു. അതിന് ശേഷം സ്റ്റെഫി പൈസ ചോദിച്ചപ്പോള്‍, വ്യക്തമായ കാരണം പോലും പറയാതെ സ്റ്റെഫിയെ പ്രോജക്ടിൽ നിന്ന് മാറ്റി നിർത്തി, ഇതിനെതിരെ സ്റ്റെഫി പ്രതികരിച്ചപ്പോൾ, “‘സ്റ്റെഫി’ ജനിക്കുമ്പോൾ ഞാൻ സിനിമയിൽ വന്ന ആളാണ് ” എന്ന മാസ്സ് ഡയലോഗ് അടിച്ചെന്നും സ്റ്റെഫി ആരോപിച്ചു.

സിനിമയുടെ ടൈറ്റിൽ-താങ്ക്സ് കാർഡിലോ പോലും തന്റെ പേര് വെക്കാൻ തയ്യാറാകാതിരുന്ന ആളുകളാണ് വനിതകളുടെ ഉന്നമനത്തിന് എന്ന പേരിൽ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ കൊണ്ട് ഡബ്ല്യൂസിസിയുടെ നേതൃത്വത്തിൽ ഇരുന്ന് സംസാരിക്കുന്നത്. തുല്യത എന്ന് പറയുമ്പോൾ, അവനവൻ ഇരിക്കുന്നതിന് മുകളിലേക്കുള്ള വളർച്ച മാത്രമല്ല, മറിച്ച് തോട്ടു താഴെയുള്ള സിനിമ പ്രവർത്തകരുടെയും വളർച്ച കൂടി ഒന്നു പരിഗണിക്കാമെന്ന് സ്റ്റെഫി കുറിച്ചു.

ഡബ്ല്യൂസിസിക്കെതിരെ ആയുധമാക്കാതെ പല വിഷയങ്ങൾ ഒത്തുതീർപ്പാക്കിയത് ബി. ഉണ്ണികൃഷ്ണൻ സാറാണെന്നും അന്നുമുതല്‍ ഇന്നുവരെ ഒരു റൂറല്‍ ഏരിയയില്‍ നിന്ന് സിനിമയില്‍ എത്തിയ പെണ്‍കുട്ടി എന്ന നിലയില്‍ എല്ലാവിധ സഹായങ്ങളുമായി കൂടെ നിന്നിട്ടുള്ളതും സിനിമയുടെ ടെക്നിക്കല്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒരുപാട് സ്ത്രീകള്‍ക്കും താങ്ങും തണലുമായി നില്‍ക്കുന്നതും ഫെഫ്ക തന്നെയാണെന്നും സ്റ്റെഫി ചൂണ്ടികാണിച്ചു.

CATEGORIES
TAGS