ഇച്ചാക്കയുടെ പടത്തിനു വിജയാശംസ അറിയിച്ച് മോഹൻലാൽ – പോസ്റ്റ് ഏറ്റെടുത്ത് ഇരുവരുടെയും ആരാധകർ

ഇച്ചാക്കയുടെ പടത്തിനു വിജയാശംസ അറിയിച്ച് മോഹൻലാൽ – പോസ്റ്റ് ഏറ്റെടുത്ത് ഇരുവരുടെയും ആരാധകർ

‘കാത്തിരുന്ന നിമിഷം എത്തി..’, ‘ഈ ഒരു പോസ്റ്റിനാണ് ഞങ്ങൾ കാത്തിരുന്നത്..’ മോഹൻലാലിൻറെ പേജിൽ വന്ന മമ്മൂക്ക ഫാൻസിന്റെ കമന്റുകൾ ആണിത്. എന്തിനാണ് ഇത്തരം കമന്റുകൾ വന്നതെന്നല്ലേ ?? ഒരു മമ്മൂട്ടി ചിത്രത്തിന് മോഹൻലാൽ നൽകിയ ആശംസ പോസ്റ്റിനാണ് മമ്മൂക്ക ഫാൻസിന്റെ നന്ദി അറിയിച്ചുള്ള കമന്റുകൾ.

മലയാളി സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് മാമാങ്കം. ഡിസംബർ 12 ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിന്റെ പ്രോമോ കഴിഞ്ഞ ദിവസം ദുബായിയിൽ നടൻ മമ്മൂട്ടി റിലീസ് ചെയ്തിരുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽമുടക്കിൽ എത്തുന്ന ചിത്രമാണ് മാമാങ്കം. വീരചാവേറുകൾ കഥ പറയുന്ന മാമാങ്കം ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു കാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്.

മോഹൻലാലിൻറെ സ്വന്തം ഇച്ചാക്കയുടെ സിനിമക്ക് വിജയാശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇരുവരും ആരാധകർ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. ‘മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റ് സിനിമ കൂടുതൽ ആളുകളിലേക്ക് എത്തിക്കും എന്നും സിനിമയുടെ അണിയറപ്രവർത്തകർ കരുതുന്നത്.

CATEGORIES
TAGS

COMMENTS