മഞ്ജു വാര്യർക്കൊപ്പം ഡാൻസ് കളിച്ച് അനുശ്രീ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

മഞ്ജു വാര്യർക്കൊപ്പം ഡാൻസ് കളിച്ച് അനുശ്രീ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയങ്കരികളായ നായികമാരായ മഞ്ജു വാരിയരും അനുശ്രീയും. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവർത്തകരും അഭിനേതാക്കളും കോളേജുകളിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞ ദിവസം തേവര സേക്രട് ഹേർട്സ് കോളേജിൽ എത്തിയ മഞ്ജു വാര്യർ വിദ്യാർത്ഥികൾക്കൊപ്പം ഡാൻസ് കളിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ വീണ്ടും മഞ്ജു വാര്യർ വിദ്യാർത്ഥികൾക്ക് ഒപ്പം ഡാൻസ് കളിക്കുന്ന വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. പക്ഷേ ഈ തവണ മഞ്ജു ഒറ്റക്കല്ല. കൂടെ ഡാൻസ് കളിക്കാൻ ചിത്രത്തിലെ മറ്റൊരു നായികയായ അനുശ്രീയും ഉണ്ട്. ഇരുവരും ചേർന്ന് ഡാൻസ് ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. സി.എം.എസ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒപ്പമാണ് ഇരുവരും ചുവട് വെക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പ്രതി പൂവൻകോഴി എന്ന ചിത്രം ഈ വരുന്ന ആഴ്ച തീയേറ്ററിൽ റിലീസിന് എത്തും. സംവിധായകൻ വേഷത്തിന് പുറമെ ചിത്രത്തിലെ ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നതും റോഷൻ ആണ്. ചിത്രത്തിന്റെ ട്രെയിലറിന് ഗംഭീരഭിപ്രായമാണ് ലഭിച്ചത്.

CATEGORIES
TAGS

COMMENTS