December 2, 2023

‘കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ല!! നടൻ ശ്രീകാന്ത് വെട്ടിയാരിന് എതിരെ മീ ടു..’ – ഗുരുതര ആരോപണവുമായി യുവതി

ആക്ഷേപഹാസ്യ വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധനേടിയ താരമാണ് ശ്രീകാന്ത് വെട്ടിയാർ. ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റുഫോമുകളിൽ ശ്രീകാന്ത് വീഡിയോ പങ്കുവെക്കുകയും വളരെ പെട്ടന്ന് തന്നെ ഒരുപാട് ആരാധകരെ ഉണ്ടാക്കുകയും ചെയ്തു. ട്രോൾ ഗ്രൂപ്പുകളിൽ സജീവമായിരുന്ന ശ്രീകാന്ത് പിന്നീട് അഭിനയത്തിലേക്ക് വരികയായിരുന്നു.

ശ്രീകാന്ത് ഇതിനോടകം ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഗിരിഷ് എ.ഡി സംവിധാനം ചെയ്ത ‘സൂപ്പർ ശരണ്യ’ എന്ന സിനിമയിൽ ശ്രീകാന്ത് അഭിനയിച്ചിരുന്നു. സ്കൂൾ, മഞ്ജു വാര്യർ നായികയാവുന്ന വെള്ളരിക്കാ പട്ടണം തുടങ്ങിയ സിനിമകളിൽ ശ്രീകാന്ത് അഭിനയിച്ച് റിലീസ് ചെയ്യാനുണ്ട്. ഇപ്പോഴിതാ ശ്രീകാന്തിന് എതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചുകൊണ്ട് ഒരു യുവതി വന്നിരിക്കുകയാണ്.

ഒരു ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ശ്രീകാന്തിന് എതിരെ മറ്റൊരു ആരോപണം വന്നിരുന്നെങ്കിൽ അത് വലിയ വാർത്തയായിരുന്നില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്ന ആരോപണം കുറച്ചുകൂടി ശക്തമായതാണ്. യുവതിയുടെ അനുവാദം ഇല്ലാതെ റേ.പ്പ് ചെയ്തുവെന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അതിന് ശേഷം വിവാഹ വാഗ്ദാനം നൽകിയെന്നും അത് വഴങ്ങാത്തപ്പോൾ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്തിയെന്നും യുവതി പറയുന്നു.

യുവതിയുടെ പോസ്റ്റിന്റെ ചുരുക്കം :- ട്രോൾ ഗ്രൂപ്പ് മുതലുള്ള പരിചയം ആണെന്നും അങ്ങോട്ട് മിണ്ടിയില്ലെങ്കിലും ഇങ്ങോട്ട് നിരന്തരം മെസ്സേജ് അയച്ച് സൗഹൃദം പുതുക്കുന്ന ഒരാളായിരുന്നു ശ്രീകാന്ത്. ശ്രീകാന്തിന്റെ ഉറപ്പിച്ച കല്യാണം മുടങ്ങിയപ്പോൾ അന്ന് മുതൽ ഒരു പ്രതേകതരം കെയർ തന്നോട് കാണിക്കാൻ തുടങ്ങിയെന്ന് യുവതി പറയുന്നു. സ്നേഹം നടിച്ച് കൂടെക്കൂടി! എല്ലാം തന്നോട് മാത്രമാണ് ഷെയർ ചെയ്യുന്നതെന്ന് പല തവണ പറഞ്ഞു.

2021 ഫെബ്രുവരി 16-നാണ് ആരോപണത്തിന് ആസ്പദമായ സംഭവം നടകുന്നത്. അന്ന് ശ്രീകാന്തിന്റെ ജന്മദിന ആഘോഷിക്കാൻ യുവതിയെ ക്ഷണിച്ചിരുന്നു. പരസ്പരം അറിയാവുന്ന രണ്ട് സുഹൃത്തുക്കളും കൂടെയുണ്ടാകുമെന്ന് അറിയിച്ചു. ജോലി കഴിഞ്ഞ് ഇറങ്ങിയ യുവതിയെ രാത്രി ഏഴു മണിക്ക് ശ്രീകാന്ത് തന്നെ വന്നുവിളിച്ച് ആലുവയിലെ ഒരു സ്വകാര്യ ഫ്ലാറ്റിൽ എത്തിച്ചു. ടി.വി പ്രോഗ്രാമിൽ വർക്ക് ചെയ്യുന്ന കൂട്ടുകാരിയുടെ ഫ്ലാറ്റ് ആണെന്ന് പറഞ്ഞു.

ആരും താമസമില്ലാത്ത ഒഴിഞ്ഞ ഒരു ഫ്ലാറ്റ്..! കൂട്ടുകാരിയുടെ ഭർത്താവ് താക്കോൽ തന്ന് തിരികെ പോയി. 12 മണിക്ക് കേക്ക് കട്ട് ചെയ്യുന്നത് വരെ ശ്രീകാന്തിന്റെ കാമുകി അയാളെ നിരന്തരം വിളിക്കുന്നുണ്ടായിരുന്നുവെന്നും യുവതി പറയുന്നു. കേക്ക് മുറിക്കുന്ന വരെ നല്ല രീതിയിൽ സംസാരം പോയിരുന്നു. കിടക്കാൻ പോയ അയാളുടെ സ്വഭാവം മാറിയെന്നും തന്നെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും തുടങ്ങിയെന്നും യുവതി പറയുന്നു.

തള്ളി മാറ്റി തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ ബലം പ്രേയോഗിച്ച് ദേഹത്ത് കയറിയിരുന്നുവെന്നും കരഞ്ഞിട്ട് പോലും വെറുതെ വിട്ടില്ലെന്നും യുവതി കുറിച്ചു. തന്റെ അനുവാദമില്ലതെ തന്നെ ശ്രീകാന്ത് റേ.പ്പ് ചെയ്തുവെന്ന് യുവതി ആരോപിച്ചു. പരിചയമില്ലാത്ത സ്ഥലത്ത് നിന്നും ഇറങ്ങിയോടാൻ പോലും പറ്റിയില്ലെന്നും മാനസികമായ വേറെ കുറച്ച് പ്രശ്നങ്ങൾ കാരണം തകർന്നിരുന്ന തന്നെ, അവസരം മുതലാക്കിയെന്നും യുവതി പറഞ്ഞു.

ഇപ്പോൾ ഇത് പറയാൻ ധൈര്യം വന്നത് ഇതുപോലെ ഒരുപാട് പെൺകുട്ടികൾ ഇതുപോലെ ബാധിക്കപെട്ടു എന്നറിഞ്ഞപ്പോഴാണ്. അഭിമുഖങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെ കുറിച്ചും പൊളിറ്റിക്കൽ കറക്റ്റ് നെസിനെ കുറിച്ചും ക്ലാസ് എടുക്കുന്നത് കാണുമ്പോൾ ആരോചകമാണ്. ഇത് കൂടാതെ നിരവധി ആരോപണങ്ങളാണ് യുവതി ഉന്നയിച്ചത്. പ്രണയം നടിച്ചു വിവാഹം വാഗ്ദാനം നൽകി പല സ്ത്രീകളെയും ശ്രീകാന്ത് പറ്റിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചു. യുവതിയുടെ ആരോപണത്തിന് ഇതുവരെ ശ്രീകാന്ത് മറുപടി പറഞ്ഞിട്ടില്ല.